മാരക മയക്കുമരുന്നുകളുമായി സിനിമാ സീരിയൽ താരം അറസ്റ്റിൽ

വൈത്തിരി: പഴയ വൈത്തിരിയിലെ ഹോം സ്‌റ്റേയിൽ നടത്തിയ പരിശോധനയിൽ അതിമാരക മയക്കുമരുന്ന് വിഭാഗത്തിൽ പെട്ട എൽ.എസ്.ഡി സ്റ്റാമ്പുകളുമായി സിനിമാസീരിയൽ അഭിനേതാവ്​ അറസ്​റ്റിൽ.എറണാകുളം കടമക്കുടി മൂലമ്പള്ളി പനക്കൽ വീട്ടിൽ പി.ജെ. ഡെൻസൺ (44) നെയാണ്​ വൈത്തിരി പൊലീസ്​ അറസ്റ്റ് ചെയ്തത്​.

ഇയാളുടെ കൈയിൽനിന്ന്​ 0.140ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പുകൾ കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടർന്നു വൈത്തിരി എസ്.ഐ ഇ. രാംകുമാറും സംഘവും വയനാട് പൊലീസ്​ മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി രജികുമാറിന്റെ നേതൃത്വത്തിലാണ്​ പരിശോധന നടത്തിയത്​.

ഓർമ ശക്തിയെ സാരമായി ബാധിക്കുന്ന അതിമാരക മയക്കുമരുന്നാണ് എൽ.എസ്.ഡി സ്റ്റാമ്പുകൾ. 40000 രൂപയോളം വില വരുന്നതാണിത്​. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related posts

Leave a Comment