ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് തിയേറ്ററുകൾ സജീവമാകുന്നു; ഇന്ന് മുതൽ സിനിമ പ്രദർശനം

ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സിനിമകളുടെ പ്രദർശനം ആരംഭിക്കും. തിങ്കളാഴ്ച തീയറ്റർ തുറന്നെങ്കിലും പ്രദർശനം ഉണ്ടായിരുന്നില്ല. രണ്ട് ദിവസം ശുചീകരണ പ്രവർത്തനങ്ങൾ ആയിരുന്നു. പ്രദർശനം തുടങ്ങുമെങ്കിലും പകുതി സീറ്റുകളിൽ മാത്രമേ കാണികളെ അനുവദിക്കു.

ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നീ ചിത്രങ്ങളാണ് ഇന്ന് പ്രദർശനത്തിന് എത്തുക. ശിവകാർത്തികേയൻ നായകനായ ഡോക്ടർ വ്യാഴ്ച്ച തീയറ്ററുകളിൽ എത്തും. മറ്റന്നാൾ റിലീസ് ചെയ്യുന്ന ‘സ്റ്റാർ’ ആണ് ആദ്യം പ്രദർശനത്തിന് എത്തുന്ന മലയാള ചിത്രം എന്നാണ് സൂചന. നവംബർ 12ന് ദുൽഖർ സൽമാൻ നായകനാകുന്ന ‘കുറുപ്പ്’ റിലീസ് ചെയ്യും. മലയാള സിനിമകളുടെ റിലീസുമായി ബന്ധപ്പെട്ട് ഇന്ന് കൊച്ചിയിൽ ചേരുന്ന ഫിലിം ചേംബർ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. അതേസമയം മുഴുവൻ സീറ്റുകളിലും ആളുകളെ കയറ്റണം എന്ന് തിയേറ്റർ ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ചർച്ച നടത്താൻ യോഗം ചേരാൻ സർക്കാർ തീരുമാനിച്ചു.

Related posts

Leave a Comment