സ്വാതന്ത്ര്യ ദിനത്തില്‍ ചരിത്രത്തില്‍ തന്നെ ആദ്യമായി സി.പി.എം പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ നീക്കം ; ട്രോളോട് ട്രോൾ

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച്‌ പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർത്താൻ ഒരുങ്ങി സി.പി.എം. ചരിത്രത്തിലാദ്യമായാണ് സി.പി.എം പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർത്താൻ തീരുമാനിക്കുന്നത്. രാജ്യത്തിൻറെ 75ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കുന്നതിൻറെ ഭാഗമായാണ് പാർട്ടിയുടെ പുതിയ തീരുമാനമെന്ന് മുതിർന്ന സി.പി.എം നേതാവ് സുജൻ ചക്രബർത്തി വ്യക്തമാക്കി.

അതേസമയം സി.പി.എം ആദ്യമായാണ് ഇത്തരത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്.ഒരു കാലത്ത് സ്വാതന്ത്ര്യസമരത്തെ തള്ളിക്കളഞ്ഞ പാർട്ടി ആണ് ഇന്ന് ആഘോഷിക്കാൻ രംഗത്ത് വരുന്നത്.സിപിഎം നടത്തുന്ന സ്വാതന്ത്ര്യദിന ആഘോഷത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്.

Related posts

Leave a Comment