Connect with us
fed final

Featured

ഇ.പിക്കു പൂട്ട്, വൈദേകം ഇടപാടുകൾ കടുപ്പിക്കാൻ വിജിലൻസിനു നിർദേശം

Avatar

Published

on

VEEKSHANAM WEB BUREAU

കണ്ണൂർ : കുടുംബത്തിന് ഓഹരി പങ്കാളിത്തമുള്ള കണ്ണൂർ വൈദേകം റിസോർട്ടിന്റെ പേരിൽ ഇടതു മുന്നണി കൺവീനർ ഇ.പി. ജയാജനെ പൂട്ടാനൊരുങ്ങി കണ്ണൂർ സിപിഎം. വൈദേകം റിസോർട്ട് കള്ളപ്പണ കേസിൽ അന്വേഷണം തുടരാൻ പാർട്ടി പച്ചക്കൊടി കാട്ടി. തു‌ടർന്നു അന്വേഷണം തുടങ്ങാൻ സംസ്ഥാന വിജിലൻസും ന‌ടപടി തുടങ്ങി. കാര്യങ്ങളിലെ വ്യക്തതക്കായി വിദഗ്ധ സംഘത്തെ രൂപീകരിക്കാനാണ് വിജിലൻസ് സംഘത്തിൻറെ തീരുമാനം. ഇതിനായി അന്വേഷണ സംഘം വിജിലൻസ് ഡയറക്ടറുടെ അനുമതി തേടും.
അടുത്ത കാലത്തായി സിപിഎം മലബാർ ലോബിക്കിടയിൽ കടുത്ത ഭിന്നതയുണ്ട്. അതിന്റെ ഇരയാണ് ഇ.പി. ജയരാജൻ. തനിക്കെതിരേ പ്രവർത്തിക്കുന്ന ലോബിയെക്കുറിച്ചു നന്നായി അറിയാമെന്നും സമയമാകുമ്പോൾ പേരുകൾ വെളിപ്പെടുത്താമെന്നുമാണ് ജയരാജൻ പറയുന്നത്. പി ജയരാജനെതിരേയാണ് ഇപി വിരൽ ചൂണ്ടുന്നത്. തന്നെ ഒതുക്കാൻ കഴിഞ്ഞ ഏതാനും വർഷമായി പാർട്ടി ഉന്നതങ്ങളിൽ ശ്രമം നടക്കുന്നതായി ഇപി പറയുന്നു.
ഒന്നാം പിണറായി സർക്കാരിൽ വ്യവസായ മന്ത്രിയായിരിക്കെ തുടങ്ങിയ ചരടുവലികളുടെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നത്. ബന്ധു നിയമനത്തിന്റെ പേരിൽ അദ്ദേഹത്തിനു മന്ത്രി സ്ഥാനം തന്നെ രാജി വയ്ക്കേണ്ടി വന്നു. ബന്ധു നിയമനത്തിന് പാർട്ടി എതിരല്ലെങ്കിലും പിണറായി വിജയനുമായി ആലോചിക്കാതെ തീരുമാനം നടപ്പാക്കിയതാണ് ഇ.പി. ജയരാജനു തിരിച്ചടിയായത്. പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിനു സീറ്റും നിഷേധിച്ചു. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പിനു മുൻപ് അദ്ദേഹം സജീവ രാഷ്‌ട്രീയത്തിൽ നിന്നു രാജി പ്രഖ്യാപിക്കുകയും ചെയ്തു. പെട്ടെന്നു തന്നെ പിണറായി വിജയൻ ഇടപെട്ട് ജയരാജനെ വഴിക്കു കൊണ്ടുവന്നു. പിന്നീടാണ് അദ്ദേഹത്തെ അനുനയിപ്പിച്ച് എൽഡിഎഫ് കൺവീനറാക്കിയത്.
അതിൽ തൃപ്തനായിരുന്നെങ്കിലും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് പുതിയ സെക്രട്ടറി സ്ഥാനത്തേക്ക് തന്നെ പരി​ഗണിക്കാതിരുന്നതും ജൂനിയറായ എം.വി. ​ഗോവിന്ദനെ സെക്രട്ടറിയായി തീരുമാനിച്ചതും വീണ്ടും ജയരാജനെ പിണക്കി. പൊളിറ്റ് ബ്യൂറോയിലേക്കു തഴയപ്പെട്ടതും പ്രകോപനം കൂട്ടി. പിന്നാലെ പാർട്ടിയുടെ ഒരു പൊതു പരിപാടിയിലും പങ്കെടുക്കാതെ ജയരാജൻ മാറി നിൽക്കുകയാണ്. പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരിക്കെ നടത്തിയ കേരള യാത്ര അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ബഹിഷ്കരിച്ച അതേ മാതൃകയിലാണ് എം.വി ​ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര ഇ.പി. ജയരാജൻ ബഹിഷ്കരിച്ചിരിക്കുന്നത്. കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ വി.എസ്. പങ്കെടുത്തെങ്കിലും കടലിലെ വെള്ളവും ബക്കറ്റിലെ വെള്ളവും പറഞ്ഞ് വിഎസും പിണറായിയും പരസ്യമായി ഇടഞ്ഞു. അന്നും പിന്നാലെ വന്ന തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ വിഎസിനു സീറ്റ് നിഷേധിച്ചു. വിഎസിന്റെ ശക്തമായ ജനകീയ പിന്തുണയ്ക്കു മുന്നിൽ പിണറായിക്കു മുട്ടു കുത്തേണ്ടി വന്നങ്കിലും ആത്യന്തികമായി വിഎസിനെ പിണറായി വെട്ടി നിരത്തി. 2011ലെ തെരഞ്ഞെടുപ്പിൽ തന്നെ തോല്പിക്കാൻ പിണറായി പാർട്ടിയെ പരാജയപ്പെടുത്തി എന്നു വിഎസ് തന്നെ തുറന്നു പറഞ്ഞു.
2016ൽ വിഎസിനെ മുൻനിർത്തി തെരഞ്ഞെടുപ്പ് നയിച്ച ശേഷം വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ വിഎസിനെ മൂലയ്ക്കിരുത്തി പിണറായി മുഖ്യമന്ത്രിയായി. പിന്നീടു പാർട്ടിയുടെ ഉന്നതങ്ങളിൽ ഇഷ്ടക്കാരെ മാത്രം പ്രതിഷ്ഠിച്ച് ഏകാധിപതിയായി ഭരണം തുടരുകയും ചെയ്യുന്നു. അതിന്റെ വിലയാണ് പാർട്ടിയും ജനങ്ങളും ഇപ്പോൾ അനുഭവിക്കുന്നത്. വിഎസിന്റെ വിധി തന്നെയാണ് ഇപിയെ കാത്തിരിക്കുന്നതും.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Bangalore

കർണാടകയിൽ കോൺഗ്രസ് ഭരണം നേടുമെന്ന് എബിപി-സീ വോട്ടർ സർവേ

Published

on

ബംഗളുരു: കർണാടകയിൽ കോൺഗ്രസ് ഭരണം നേടുമെന്ന് എബിപി-സീ വോട്ടർ സർവേ. കോൺഗ്രസ് 115 മുതൽ 127 വരെ സീറ്റുകൾ സർവേ പ്രവചിക്കുന്നു. 68 മുതൽ 80 സീറ്റുകളാണ് ബിജെപിക്ക് നേടാൻ കഴിയുകയെന്നും പ്രവചനം. ജെഡിഎസ് 235 മുതൽ 35 സീറ്റുകൾ വരെ നേടുമെന്നും എബിപി-സീ വോട്ടർ സർവേ.

ഒറ്റ ഘട്ടമായാണ് കർണാടകയില്‍ തെരഞ്ഞെടുപ്പ്. മേയ് 10 നാണ് വോട്ടെടുപ്പ്. മേയ് 13നാണ് വോട്ടെണ്ണല്‍ നടക്കുക. 5.21 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 2,62,42,561 പുരുഷന്മാരും 2,59,26,319 സ്ത്രീകളും 4,699 ട്രാൻസ്ജെൻ‌ഡർമാരുമാണ്. ഭിന്നശേഷിക്കാർക്കും 80 വയസിനു മുകളിൽ പ്രായമുള്ളവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. അതേസമയം വയനാട് ഉപതിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് പ്രഖ്യാപനമുണ്ടായില്ല.

Advertisement
inner ad

9.17 ലക്ഷം പുതിയ വോട്ടർമാരാണ് ഇത്തവണ സംസ്ഥാനത്തുള്ളത്. ഏപ്രിൽ ഒന്നിന് പതിനെട്ട് വയസ് തികയുന്നവർക്കും വോട്ട് ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്തുടനീളം 58,282 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. നിലവിലെ കർണാടക നിയമസഭയുടെ കാലാവധി മേയ് 24നാണ് അവസാനിക്കുന്നത്. ബിജെപി – 118 , കോൺഗ്രസ്– 72, ജെഡിഎസ്– 32 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.

Advertisement
inner ad
Continue Reading

Featured

കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു

Published

on

കോട്ടയം: കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. മുണ്ടക്കയം അമരാവതി കപ്പിലാമൂട് തടത്തിൽ സുനിൽ (45), സുനിലിന്റെ സഹോദരീ ഭർത്താവ് നിലയ്ക്കൽ നാട്ടുപറമ്പിൽ ഷിബു(43) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടു കൂടിയായിരുന്നു സംഭവം. കുടുംബ വീടിന്റെ സമീപം സ്ഥലം വീതം വയ്ക്കുന്ന നടപടികളുമായി അളന്നു തിട്ടപ്പെടുത്തുകയായിരുന്നു. ഇതിനിടെ ഇരുവർക്കും ഇടിമിന്നലേൽ‌ക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

Continue Reading

Featured

‘എന്റെ വീട് രാഹുലിന്റേം’ വീടിന് മുമ്പില്‍ ബോര്‍ഡ് വച്ച് മോദിയുടെ എതിര്‍സ്ഥാനാര്‍ത്ഥി

Published

on

എന്റെ വീട് രാഹുലിന്റേതുമാണ് എന്ന് വീടിനു മുന്നില്‍ ബോര്‍ഡ് വച്ച് യു പി കോണ്‍ഗ്രസ് നേതാവ് അജയ് റായ്. യു പി വാരാണസിയിലുള്ള തന്റെ വീടിന്റെ മുമ്പിലാണ് അജയ് റായ് ഈ ബോര്‍ഡ് വച്ചത്. ലോക്‌സഭയില്‍ അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയോട് വസതിയൊഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് 2014 ലും 2019 ലും മോദിക്കെതിരെ വാരണാസിയില്‍ മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍്ത്ഥികൂടിയായ അജയറ് റായ് ബോര്‍ഡ് വച്ചത്.

മേരാ ഘര്‍ രാഹുല്‍ ഗാന്ധി കാ ഖര്‍ എന്ന ബോര്‍ഡാണ് അജയറ് റായിയും ഭാര്യയും വീടിന് മുമ്പില്‍ വച്ചത്. വാരണാസി നഗരത്തിലെ ലാഹറുബില്‍ മേഖലയിലാണ് മുന്‍ എം എല്‍ എ ആയ അജയ് റായിയുടെ വീട്. രാഹുല്‍ ഗാന്ധിയുടെ വീട് ബി ജെ പി സര്‍ക്കാര്‍ തട്ടിയെടുക്കുകയാണെന്ന് റായ് ആരോപിച്ചു. രാജ്യത്തെ കോടിക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ വീട് രാഹുലിന്റേത് കൂടിയാണ് എന്ന് ബി ജ പി ഓര്‍ക്കണം. ബാബ വിശ്വനാഥിന്റെ നഗരത്തില്‍ ഈ വീട് ഞങ്ങള്‍ രാഹുല്‍ ഗാന്ധിക്കു കൂടി സമര്‍പ്പിക്കുന്നു. രാഹുലിന് വീടൊഴിയാനുള്ള നോട്ടീസ് കൊടുക്കുന്നത് ബിജെപിയുടെ ഭീരുത്വമാണെന്നും അജയ് റായ് പറയുന്നു.

Advertisement
inner ad
Continue Reading

Featured