മോഫിയയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്


എറണാകുളം :ആലുവയിലെ നിയമവിദ്യാർഥിനി മോഫിയ പർവീണിന്റെ ആത്മഹത്യാക്കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക. ഡിവൈഎസ്പി പി രാജീവിനാണ് അന്വേഷണ ചുമതല. സിഐയ്‌ക്കെതിരെയുള്ള പരാതിയും അന്വേഷണസംഘം പരിശോധിക്കും.

ആലുവയിലെ നിയമവിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ സിഐ സുധീറിന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് പൊലീസ് റിപ്പോർട്ട്‌. മോഫിയ പർവീൺ നൽകിയ ഗാർഹിക പീഡന പരാതിയിൽ കേസെടുക്കുന്നതിലാണ് സിഐക്ക് വീഴ്ച സംഭവിച്ചത്. ഒക്ടോബർ 29 ന് ഡിവൈഎസ്പി പരാതി സിഐക്ക് കൈമാറിയിരുന്നു.

Related posts

Leave a Comment