വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റൽ, ആർസി ബുക്കിലെ മേൽവിലാസം തിരുത്തൽ; 8 മോട്ടോർ വാഹന സേവനങ്ങൾ കൂടി ഓൺലൈനിൽ

മോട്ടർ വാഹന വകുപ്പിൽ 8 സേവനങ്ങൾ കൂടി പൂർണമായും ഓൺലൈനിലൂടെ. ആർസി വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റൽ, ബുക്കിലെ മേൽവിലാസം തിരുത്തൽ , വാഹനത്തിന്റെ എൻഒസി നൽകൽ, ഡ്യൂപ്ലിക്കറ്റ് ആർസി ബുക്ക് നൽകൽ, ഹൈപ്പോത്തിക്കേഷൻ റദ്ദാക്കൽ, ഹൈപ്പോത്തിക്കേഷൻ അംഗീകരിക്കൽ, പെർമിറ്റ് പുതുക്കൽ (സ്റ്റേജ് കാര്യേജ് ഒഴികെ), സ്റ്റേജ് കാര്യേജ് ഒഴികെയുള്ള വാഹനങ്ങളുടെ പെർമിറ്റിന്റെ വ്യതിയാനം (വേരിയേഷൻ ഓഫ് പെർമിറ്റ്) എന്നീ സേവനങ്ങൾ ആണ് ഓൺലൈനാക്കിയത്.

ഈ സേവനങ്ങൾ ഇപ്പോഴും ഓൺലൈനാണെങ്കിലും ഓൺലൈനിൽ അപേക്ഷിച്ച ശേഷം പഴയ ആർസി ബുക്കും മറ്റു രേഖകളും ഓഫിസുകളിൽ എത്തിക്കണം എന്ന രീതി തുടർന്ന് പോന്നിരുന്നു. അപേക്ഷകർ ഓഫിസിൽ പോകുന്ന ഈ സാഹചര്യം കാരണം ഏജന്റുമാരുടെ ഇടപെടീലും ഉദ്യോഗസ്ഥ അഴിമതിയും നടക്കുന്നുവെന്നും നിരവധി പരാതി ഉയർന്നിരുന്നു. എന്നാൽ എല്ലാം ഡിജിറ്റലായി മാറിയ സ്ഥിതിക്ക് ആശങ്ക വേണ്ടെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷകർ ഓഫിസിൽ പോകാതെയുള്ള ഫെയ്സ്‌ലെസ് സർവീസിലേക്ക് ഈ സേവനങ്ങൾ മാറുന്നത്.

Related posts

Leave a Comment