Connect with us
48 birthday
top banner (1)

Kannur

ആകാശ് തില്ലങ്കേരിക്ക് ലൈസന്‍സ് ഇല്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്

Avatar

Published

on

കണ്ണൂര്‍: ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് ലൈസന്‍സ് ഇല്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ വയനാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒക്കാണു റിപ്പോര്‍ട്ട് നല്‍കിയത്. ആകാശ് നിയമം ലംഘിച്ച് യാത്ര നടത്തിയതുമായി ബന്ധപ്പെട്ട് വാഹന ഉടമ മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാനെതിരെ ആര്‍.ടി.ഒ കേസെടുത്തിരുന്നു. 45,500 രൂപ പിഴയും ചുമത്തി. എന്നാല്‍ ആകാശിനെതിരെ നടപടി എടുത്തിട്ടില്ല.

കണ്ണൂരില്‍ എവിടെയും ആകാശ് തില്ലങ്കേരിയുടെ പേരില്‍ ലൈസന്‍സ് ഇല്ലെന്നാണു കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒയുടെ റിപ്പോര്‍ട്ട്. ആകാശ് തില്ലങ്കേരി റോഡ് നിയമങ്ങള്‍ ലംഘിച്ച് ജീപ്പോടിച്ച സംഭവത്തില്‍ സ്വമേധയ കേസെടുക്കുമെന്നു ഹൈകോടതി അറിയിച്ചിരുന്നു. പൊതുസ്ഥലത്ത് ഉണ്ടാകാന്‍പോലും പാടില്ലാത്ത വാഹനമാണിതെന്നും സ്വമേധയാ ഇടപെടുമെന്നുമാണു കോടതി വ്യക്തമാക്കിയത്.

Advertisement
inner ad

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആകാശ് തില്ലങ്കേരി പനമരം നഗരത്തിലൂടെ റോഡുനിയമങ്ങള്‍ ലംഘിച്ചാണ് ജീപ്പ് ഓടിച്ചത്. നമ്പര്‍ പ്ലേറ്റില്ലാത്ത ജീപ്പില്‍ സീറ്റ് ബെല്‍റ്റിടാതെയായിരുന്നു യാത്ര. മറ്റു രണ്ടുപേരും വാഹനത്തിലുണ്ടായിരുന്നു.ഞായറാഴ്ചയാണ് സാധാരണ ടയറുകള്‍ക്ക് പകരം ഭീമന്‍ ടയറുകള്‍ ഘടിപ്പിച്ച ജീപ്പുമായി ആകാശും കൂട്ടാളികളും നഗരത്തിലിറങ്ങിയത്. ഇതിന്റെ വീഡിയോകള്‍ എഡിറ്റ് ചെയ്ത് മ്യൂസിക്കും ഡയലോഗുമടക്കം ചേര്‍ത്ത് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വയനാട് ആര്‍.ടി.ഒക്ക് പരാതി നല്‍കുകയായിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kannur

കണ്ണൂരില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Published

on

കണ്ണൂർ: സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കണ്ണൂർ ഉദയഗിരി പഞ്ചായത്തില്‍ മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്‍റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും അടിയന്തിരമായി കൊന്നൊടുക്കാൻ ജില്ല കലക്ടർ ഉത്തരവിറക്കി. പത്ത് ഫാമുകളിലെ പന്നികളെ കൊലപ്പെടുത്തി മറവു ചെയ്യാനാണ് ഉത്തരവ്.
ഈ മാസം ആദ്യം തൃശൂരിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പന്നിഫാമിലെ പന്നികളെ ശാസ്ത്രീയമായി കൊന്നൊടുക്കി സംസ്‌ക്കരിച്ചു. ചാലക്കുടി പരിയാരം പഞ്ചായത്തിലെ തൂമ്പാക്കോടുള്ള പനി സ്ഥിരീകരിച്ച പന്നി ഫാമിലെ 150 പന്നികളെയാണ് കൊന്നൊടുക്കിയത്. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ച് 30 അംഗ സംഘമാണ് പന്നികളെ കൊന്ന് സംസ്‌കരിച്ചത്. പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ എം.എന്‍ ജോസിന്റെ ഉടമസ്ഥയിലുള്ളതാണ് തുമ്പാക്കോടുള്ള പന്നിഫാം. ഈ ഫാമിലെ 105 പന്നികള്‍ കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ പല തവണകളിലായി ചത്തൊടുങ്ങിയിരുന്നു.
ഉദയഗിരി പഞ്ചായത്തില്‍ രോഗം സ്ഥീരീകരിച്ച പന്നിഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗ ബാധിത പ്രദേശം ആയും 10 കീലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ പന്നി മാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനവും പന്നികളെ ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളില്‍ നിന്ന് നിരീക്ഷണ മേഖലയിലേയ്ക്ക് കൊണ്ട് വരുന്നതിനും മൂന്ന് മാസത്തേക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisement
inner ad

Advertisement
inner ad
Continue Reading

Kannur

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം! മൂന്നരവയസുകാരൻ ചികിത്സയിൽ

Published

on

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം. കണ്ണൂർ പരിയാരം സ്വദേശിയായ മൂന്നര വയസ്സുള്ള ആൺകുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി ഇന്നലെ തൊട്ടടുത്ത വെള്ളച്ചാട്ടത്തിൽ കുളിച്ചിരുന്നു. ഇതാവാം രോഗകാരണമെന്ന് സംശയിക്കുന്നതായി ഡോക്ടർ ചൂണ്ടിക്കാട്ടി. കുട്ടിയെ ഇന്നലെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.ഇവിടെ വെച്ചാണ് രോ​ഗം സ്ഥിരീകരിച്ചത്. തുടർചികിത്സക്കായി കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫര്‍ ചെയ്തു.

Continue Reading

Kannur

പാനൂർ ബോംബ് സ്ഫോടനക്കേസ്: പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല, സിപിഎം- ഡിവൈഎഫ്ഐ നേതാക്കൾക്ക് ജാമ്യം

Published

on

കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കോളിളക്കം സൃഷ്ടിച്ച പാനൂർ ബോംബ് സ്ഫോടന കേസിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരായ മൂന്ന് പ്രതികൾക്ക് ജാമ്യം. അരുൺ, ഷിബിൻ ലാൽ, അതുൽ എന്നിവർക്കാണ് തലശേരി കോടതി ജാമ്യം നൽകിയത്.കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് പൊലീസ് വൈകിച്ചതാണ് സ്ഫോടനക്കേസ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ ഇടയായത്.

ഏപ്രിൽ 5ന് പുലർച്ചെയുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകനായ ഷെറിൽ മരിക്കുകയും മറ്റൊരു സിപിഎം പ്രവർത്തകനായ വലിയപറമ്പത്ത് വിനീഷിനു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത‌ിരുന്നു. കേസിൽ 3 ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളടക്കം 13 സിപിഎം പ്രവർത്തകർ അറസ്‌റ്റിലായി. മരിച്ച ഷെറിൽ അടക്കം കേസിൽ ആകെ 15 പ്രതികളാണുള്ളത്.

Advertisement
inner ad
Continue Reading

Featured