മോട്ടോര്‍ തൊഴിലാളി സമരം വെള്ളിയാഴ്ച

തിരുവനന്തപുരംഃ സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന മോട്ടോർ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകണമെന്നും  പെട്രോൾ, ഡീസൽ ,പാചകവാതക ഇന്ധനവില നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി.) സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച സമരം നടത്തും. സമരത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം രാവിലെ 11.00 ന് ഐ.എൻ.ടി.യു.സി പ്രസിഡൻറ് ആർ. ചന്ദ്ര ശേഖരൻ സെക്രട്ടേറിയറ്റ് നടയിൽ നിർവഹിക്കും.

മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി .
ജില്ലാ പ്രസിഡന്‍റുമായ വി.ആർ.പ്രതാപൻ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ  20 ലക്ഷം വരുന്ന മോട്ടോർ തൊഴിലാളികളിൽ ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് ഒൻപതര ലക്ഷം പേരാണ്. ഇതിൽ കോവിഡ് കാലത്ത് ആനുകൂല്യം ലഭിച്ചത്ത് ഒരു ലക്ഷത്തി നാല്പത്തി രണ്ടായിരം  പേർക്ക് മാത്രമാണ്. ബാക്കി തൊഴിലാളികൾക്ക് കോവിഡ് കാലത്ത് അപേക്ഷിക്കാൻ കഴിഞ്ഞില്ല.

  ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ തൊഴിലാളികൾക്കും ആനുകൂല്യം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. രജിസ്റ്റർ ചെയ്യാൻ കഴിയാത്ത 10.5 ലക്ഷം തൊഴിലാളികൾക്ക് സർക്കാർ സഹായം നൽകണം,  ഓട്ടോ -ടാക്സി വാഹനങ്ങളിലെ ഇന്ധനങ്ങൾക്ക് സബ്സിഡി നൽകണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാന വ്യാപകമായി മോട്ടോർ തൊഴിലാളികൾ സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് ,കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമരം നടത്തുന്നതെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് പി.ടി.പോളും ജനറൽ സെക്രട്ടറി വി.ആർ.പ്രതാപനും പത്രക്കുറിപ്പിൽ അറിയിച്ചു.

Related posts

Leave a Comment