ജന്മം കൊടുത്ത കുഞ്ഞിനുവേണ്ടി അലയുന്നൊരമ്മ ; എടുത്ത് കൊണ്ട് പോയത് സി.പി.എം നേതാവ് , മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും നടപടിയില്ല

ജന്മം കൊടുത്ത സ്വന്തം കുഞ്ഞിന് വേണ്ടി ഗവണ്മെന്റ് സ്ഥാപനങ്ങൾ കയറിയിറങ്ങുകയാണ് അനുപമ . ഒരു വർഷം മുൻപ് പ്രസവിച്ച തന്റെ കുഞ്ഞിനെ അനുപമയുടെ അച്ഛനും സി.പി.എം പേരൂർക്കട പ്രാദേശിക നേതാവുമായ ജയചന്ദ്രൻ എടുത്തുകൊണ്ട് പോയി എന്നാണ് അനുപമയുടെ പരാതി . കുഞ്ഞിനെ നന്നായി നോക്കാൻ എന്ന വ്യാജേന തന്റെ പക്കൽ നിന്നും കൊണ്ട് പോയി , ഇപ്പോൾ ഒരു കൊല്ലം ആയിട്ടും കുഞ്ഞിന്റെ യാതൊരു വിവരവും ഇല്ല എന്നാണ് ഈ 22 കാരി പറയുന്നത് . പേരൂർക്കട പോലീസ് സ്റ്റേഷനിലും , ഡി.ജി.പി ക്കും , മുഖ്യമന്ത്രിക്കും , ചൈൽഡ് വെൽ ഫെയർ കമ്മിറ്റിക്കും പരാതി നൽകിയിട്ടും യാതൊരു വിധ നടപടിയും ഇല്ല എന്നാണ് യുവതിയുടെ പരാതി .

എസ്.എഫ്.ഐ പ്രവർത്തകയായ അനുപമയ്ക്കും ഡി.വൈ.എഫ്.ഐ പ്രവർത്തകനായ അജിത്തും തങ്ങളുടെ പ്രണയം വീട്ടിൽ പറഞ്ഞിട്ടും അജിത്ത് താഴ്ന്ന ജാതിയിൽ പെട്ട ക്രിസ്ത്യൻ ആയത് കൊണ്ടും വിവാഹിതൻ ആയിരുന്നത് കൊണ്ടും വീട്ടുകാർ ബന്ധത്തെ എതിർത്തു . എന്നാൽ പിന്നീട് അനുപമ ഗർഭിണിയാവുകയും രക്ഷിതാക്കളുടെ നേതിർത്വത്തിൽ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഒക്ടോബർ 19 ന് ആൺ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു . ജനുവരിയിൽ വിവാഹ മോചനം നേടിയ അജിത്ത് മാർച്ച് മാസം മുതൽ അനുപമയുടെ കൂടെയാണ് താമസം . ഇതിനിടെയാണ് കുഞ്ഞിനെ സംരക്ഷിക്കാം എന്നും പറഞ്ഞ് രക്ഷിതാക്കൾ കൊണ്ടുപോയത് .നാളുകൾക്ക് ശേഷം കുഞ്ഞിന്റെ വിവരം ഒന്നും ലഭിക്കാത്തതിൽ സംശയം തോന്നിയ അനുപമ ഏപ്രിൽ 19 ന് പേരൂർക്കട പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു . പോലീസിനെ കൂടാതെ ഡി.ജി.പി.ക്കും ,മുഖ്യമന്ത്രിക്കും , ചൈൽഡ് വെൽ ഫെയർ കമ്മിറ്റിക്കും പരാതി നൽകിയിട്ടും യാതൊരു വിധ നടപടിയും ഉണ്ടായില്ല . സി.പി.എം നേതാക്കളോട് പരാതി പെട്ടിട്ടും കയ്യൊഴിയുകയായിരുന്നു എന്ന് യുവതി പറയുന്നു .

കുട്ടിയെ രക്ഷിതാക്കൾ ഉപേക്ഷിച്ചു എന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥനിൽ നിന്നും അറിഞ്ഞത്. എന്നാൽ കുട്ടിയെ നിയമപരമായി കൈമാറി എന്നും വിവാഹം നടത്തികൊടുക്കാത്തതിന്റെ പേരിൽ തങ്ങളോട് പ്രതികാരം ചെയ്യുകയാണെന്നുമാണ് അനുപയുടെ അച്ഛൻ ജയചദ്രൻ പറയുന്നത് .

Related posts

Leave a Comment