മന്ത്രി ബിന്ദുവിന്‍റെ മാതാവ് അന്തരിച്ചു

തൃശൂര്‍: ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദുവിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു. 83 വയസായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിക്ക് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
മൃതദേഹം ഇരിഞ്ഞാലക്കുടയിലെ വീട്ടില്‍ എത്തിക്കും.ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഈ മാസം 21 നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സി പി ഐ എം നേതാവ് രാധാകൃഷ്ണന്‍ മാസ്റ്ററുടെ ഭാര്യയായ ശാന്തകുമാരി നടവരമ്പ് സ്കൂളിലെ അധ്യാപികയായിരുന്നു. മനോജ് കുമാര്‍, ഗോപകുമാര്‍ എന്നിവര്‍ മറ്റ് മക്കളാണ്.

Related posts

Leave a Comment