ബലാത്സംഗത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന് 10 വർഷം കഠിന തടവ്

നിലമ്പൂർ :മാനസികാസ്വാസ്ഥ്യമുള്ള അമ്മയെ ബലാത്സംഗത്തിനിടെ കൊന്ന കേസിൽ പ്രതിയായ മകന് കോടതി 10 വർഷം കഠിന തടവ് വിധിച്ചു. മഞ്ചേരി ജില്ലാ സെഷൻസ് കോടതിയാണ് കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. നിലമ്പൂർ പോത്ത്കല്ല് സ്വദേശി പ്രീജിത്താണ് പ്രതി. അമ്മ രാധാമണിയെ 2017 ഏപ്രിൽ 10 ന് കൊലപ്പെടുത്തി എന്നാണ് കേസ്.മരുന്ന് കഴിച്ച് മയക്കത്തിലായിരുന്ന സമയത്ത് മകന്‍ അമ്മയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഒരു ദിവസം മയക്കത്തില്‍ അല്ലാതിരുന്ന അമ്മ പ്രതിരോധിച്ചപ്പോള്‍ മകന്‍ അവരെ തള്ളിയിട്ടു. തലയിടിച്ചുവീണ അമ്മ മരിച്ചു. കേസില്‍ ബലാത്സംഗക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കൊലപാതക കേസിലാണ് പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.

Related posts

Leave a Comment