Connect with us
48 birthday
top banner (1)

Health

അഞ്ച് വയസുള്ള കുഞ്ഞിന് കരൾ പകുത്ത് നൽകി അമ്മ; സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ കോട്ടയത്ത്

Avatar

Published

on

കോട്ടയം: കേരളത്തിലെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ കോട്ടയം മെഡിക്കൽ കോളേജിൽ പൂർത്തിയായി. അഞ്ച് വയസ്സുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയായത്. കുഞ്ഞിന്‍റെ അമ്മയാണ് കരൾ നൽകിയത്. അമ്മയുടെ പ്രായം 25 വയസ്സാണ്.

Advertisement
inner ad

രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വളരെ അപൂർവ്വമാണ് പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്‍റേഷൻ. അതും ലൈവ് ട്രാൻസ്പ്ലാന്റേഷൻ. അതിസങ്കീർണമായിട്ടുള്ള ശസ്ത്രക്രിയയാണിത്. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആര്‍. എസ് സിന്ധുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്പ്ലാന്‍റെഷൻ നടത്തിയത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കെതിരെ 131 കേസുകള്‍; ശിക്ഷ ലഭിച്ചത് 3 കേസുകൾക്ക് മാത്രം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ എട്ടു വർഷത്തിനിടെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്തത് 131 കേസുകള്‍. 2016 ഏപ്രില്‍ മുതല്‍ 2024 ഒക്‌ടോബര്‍ 8 വരെയുള്ള കണക്കുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും മൂന്നു പ്രതികള്‍ മാത്രമാണ് ആകെ ശിക്ഷിക്കപ്പെട്ടത്.

ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട് 69 കേസുകളും പീഡനത്തിന് എതിരെ 32 കേസുകളും മറ്റ് അതിക്രമങ്ങള്‍ക്ക് 30 കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത് – 23 എണ്ണം. ആലപ്പുഴയില്‍ 16 ഉം കോട്ടയത്ത് 17 ഉം കേസുകൾ ഉണ്ട്. ഏറ്റവും കൂടുതല്‍ പീഡനക്കേസുകളും തിരുവനന്തപുരത്താണ് – 6 എണ്ണം. ചികിത്സാപ്പിഴവിന് ആലപ്പുഴയിലും കോട്ടയത്തും 11 കേസുകള്‍ വീതമാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസുകളില്‍ കൊല്ലത്ത് രണ്ട് പ്രതികളും വയനാട്ടില്‍ ഒരാളും മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.

Advertisement
inner ad
Continue Reading

Featured

മരണ ദൂതനായി മാറുന്ന ഷവർമ

Published

on

ടി വിപുരം രാജു

ഭക്ഷണ പ്രിയത്തിന്റെ കാര്യത്തിൽ മലയാളി ഒട്ടും പിന്നിലല്ല. സ്വന്തം അടുക്കളയിൽ പാകപ്പെടുത്തുന്ന രുചികരമായ ഭക്ഷണ വിഭവങ്ങളെ ആസ്വദിച്ച്, അനുഭവിച്ചറിഞ്ഞു ജീവിച്ചിരുന്ന മലയാളി മെല്ലെ മെല്ലെ വശ്യതയുള്ള ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേക്ക് മാറുകയാണ്. റെഡിമെയ്ഡ് ആയി ലഭിക്കുന്ന ബേക്കറി സാധനങ്ങളിലും ഭക്ഷ്യസാധനങ്ങളിലും ഏറെ ആവേശം പ്രകടമാക്കിയത് യുവതലമുറയായിരുന്നു. ഈ പ്രവണത മുന്നോട്ടുപോയപ്പോൾ മലയാളിക്ക് രോഗങ്ങൾക്ക് ക്ഷാമം ഇല്ലാത്ത സാഹചര്യം ഉണ്ടായി. ഭക്ഷണത്തിന് ചിലവഴിക്കുന്ന തുകയുടെ ഇരട്ടിയെങ്കിലും മരുന്നിനും ചികിത്സക്കും മാറ്റിവയ്ക്കേണ്ടി വരുന്ന പുതിയ ജീവിതശൈലിയെ അകറ്റിനിർത്താൻ മലയാളി പക്ഷേ തയ്യാറാകുന്നില്ല. ഇതിൻറെ പ്രത്യാഘാതമാണ് ഇപ്പോൾ ജീവിതശൈലി രോഗങ്ങളുടെ വ്യാപനം.

Advertisement
inner ad

മലയാളി യുവാക്കൾക്ക് ഇഷ്ടഭക്ഷണമായി അടുത്തകാലത്ത് മാറിയ ഒന്നാണ് ഷവർമ. ഈ ഭക്ഷണം കേരളീയ പാചക പട്ടികയിൽ ഉണ്ടായിരുന്നതല്ല. ഏതാണ്ട് മൂന്ന് പതിറ്റാണ്ട് മുൻപാണ് ഗൾഫ് നാടുകളിൽ ഇഷ്ടഭക്ഷണമായി നിലനിന്നിരുന്ന ഷവർമ ഗൾഫ് മലയാളികളുടെ കൂടെക്കൂടി നമ്മുടെ കേരളത്തിലും എത്തിയത്. എന്നാൽ ഇന്ന് തനി നാട്ടിൻപുറങ്ങൾ മാറ്റിനിർത്തിയാൽ എല്ലായിടത്തും ഷവർമ ചൊരിയുന്ന ആസ്വാദ്യമായ ഗന്ധത്തിന്റെ വലയിൽ നിറഞ്ഞു നിൽക്കുകയാണ് മലയാളികൾ.

ആസ്വാദ്യകരമായ രുചിയുടെ പേരിൽ വലിയ പ്രചാരം നേടിയെടുത്ത ഷവർമ കേരളത്തിൽ മരണദൂതനായി മാറിയിരിക്കുന്നു എന്നതിൻറെ തെളിവുകളാണ് പുറത്തുവന്നിട്ടുള്ളത്. ഷവർമ ഭക്ഷിച്ചതിന്റെ പേരിൽ വിഷബാധ ഉണ്ടായ വാർത്തകൾ പലയിടത്തുനിന്നും ഉണ്ടായപ്പോഴാണ് ഭക്ഷ്യസുരക്ഷ വകുപ്പ് സംസ്ഥാനത്ത് പലയിടങ്ങളിലായി ഹോട്ടലുകളിൽ ഭക്ഷണ പരിശോധനയ്ക്ക് ഇറങ്ങിത്തിരിച്ചത്. ഇവരുടെ പരിശോധനയുടെ കണക്കുകൾ ഇപ്പോൾ പുറത്തുവന്നപ്പോൾ യഥാർത്ഥത്തിൽ മലയാളിയെ ഒന്നടങ്കം ഞെട്ടിക്കുന്ന കാര്യങ്ങളാണ് കാണുന്നത്.

Advertisement
inner ad

സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലായി ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ വ്യാപകമായി വിഷാംശം ഉത്പാദിപ്പിക്കപ്പെടുന്ന ഷവർമ വിപണനം നടത്തുന്നതായി കണ്ടെത്തുകയുണ്ടായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വകുപ്പ് നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ആണ് വലിയ വിപത്തുകൾ തുറന്നുകാട്ടുന്നത്. സംസ്ഥാനത്തെ 10713 ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ പരിശോധന നടത്തിയതായും 1794 ഹോട്ടൽ ഉടമകളിൽ നിന്നും കുറ്റകരമായ ഭക്ഷ്യ ഉൽപാദന വിപണനത്തിന്റെ പേരിൽ 79 ലക്ഷം രൂപ പിഴ ഈടാക്കിയത് പറയുന്നുണ്ട്.

ഈ റിപ്പോർട്ട്നൊപ്പം ഭക്ഷ്യ സുരക്ഷാ വകുപ്പ് പറയുന്നത് ഷവർമ പാചകത്തിന്റെ വിശദവിവരങ്ങൾ ആണ്. ഷവർമ പാചകം ചെയ്യുമ്പോൾ അതിന് ഉപയോഗിക്കുന്ന ചിക്കൻ 75 ഡിഗ്രി ചൂടിൽ കുറഞ്ഞത് 15 മിനിറ്റ് എങ്കിലും വേവണം എന്നാൽ ഇത് പലപ്പോഴും ഹോട്ടലുകാർക്ക് പാലിക്കാൻ കഴിയാതെ വരുന്നു. ആവശ്യക്കാർ ഹോട്ടലിൽ എത്തിക്കഴിയുമ്പോൾ വേവിച്ചു കൊണ്ടിരിക്കുന്ന ഷവർമയുടെ ഭാഗം അപ്പോൾ തന്നെ വിഭവമായി വിതരണം ചെയ്യുന്ന രീതിയാണ് നടന്നുവരുന്നത്. നിശ്ചിത ഡിഗ്രിയിൽ ആവശ്യമായ സമയം നല്ല ചൂടിൽ വേവിക്കാൻ കഴിഞ്ഞില്ല എങ്കിൽ ഷവർമ രോഗാണുക്കളെ പകർന്നു തരും എന്ന് തന്നെയാണ് അധികൃതരുടെ റിപ്പോർട്ട്. കേരളത്തിലെ ആളുകൾക്ക് പ്രത്യേകിച്ചും യുവതലമുറയ്ക്ക് കൂടുതൽ ഇഷ്ടപ്പെടുന്ന ഭക്ഷണമായി മാറിയ ഷവർമ മരണദൂതമായി കടന്നുവരുന്ന ഒരു വിഭവമായി മാറുന്നത് നിയന്ത്രിക്കപ്പെടേണ്ടത് തന്നെയാണ്.

Advertisement
inner ad
Continue Reading

Alappuzha

അമീബിക് മസ്തിഷ്ക ജ്വരം: പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

Published

on

ആലപ്പുഴ: കൊല്ലം ജില്ലയിൽ 10 വയസുള്ള കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത അനിവാര്യമാണെന്ന് ആലപ്പുഴ ഡി എം ഒ അറിയിച്ചു. പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെയും ചെവിയിലൂടെയും മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എൻസഫലിറ്റിസ് ഉണ്ടാക്കാനും ഇടയാക്കുന്നു.

Advertisement
inner ad

മലിനമായ ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും മുങ്ങിക്കുളിക്കുന്നത് പ്രധാന രോഗ കാരണമാണ്. ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും രോഗകാരിയായ നെഗ്ലേറിയ ഫോളറി എന്ന അമീബ ഉണ്ടാകാനിടയുണ്ട്.

ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞ് അഞ്ചു മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നു. സാധാരണ മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളാണ് ഉണ്ടാകുന്നതെങ്കിലും രോഗകാരണം അമീബയാണെങ്കിൽ അസുഖം മൂർച്ഛിക്കുകയും ലക്ഷണങ്ങൾ തീവ്രമാകാനും മരണത്തിന് കാരണമാകാനും ഇടയുണ്ട്.

Advertisement
inner ad

തലച്ചോറിന് ചുറ്റുമുള്ള ആവരണത്തെ അമീബ ആക്രമിക്കുകയും തലച്ചോറിൽ നീർവീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. മൂക്കിൽ നിന്ന് നേരിട്ട് തലച്ചോറിലേക്ക് പോകുന്ന നാഡികൾ വഴിയാണ് അമീബ തലച്ചോറിൽ എത്തുന്നത്. തലച്ചോറിലെ രാസവസ്തുക്കൾ വളരെ വേഗം ഭക്ഷണം ആക്കുന്നതിനാൽ തലച്ചോർ തീനി അമീബകൾ എന്നും ഇവ അറിയപ്പെടുന്നു.

പനി,തലവേദന,ഓക്കാനം, ഛർദ്ദി,ബോധം നഷ്ടപ്പെടുക,കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് /വേദന,നടുവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് അപസ്മാരം, ബോധക്ഷയം,പരസ്പര ബന്ധമില്ലാത്ത സംസാരിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ആരംഭത്തിൽ ഡോക്ടറെ കണ്ട് ചികിത്സ എടുക്കുകയും മരുന്നു കഴിച്ചിട്ടും മാറാത്ത പനിയും മറ്റു ലക്ഷണങ്ങളും ഉണ്ടെങ്കിൽ കൂടുതൽ വിദഗ്ധ ചികിത്സ തേടുകയും വേണം.

Advertisement
inner ad

ഈ ലക്ഷണങ്ങൾ ഉള്ളവർ കുളത്തിലോ മറ്റ് ജലാശയങ്ങളിലും അടുത്തകാലത്ത് കുളിക്കുകയും വെള്ളം മൂക്കിൽ കയറുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുമാണ്.

പ്രതിരോധശീലങ്ങൾ കർശനമായി പാലിക്കുക. വൃത്തിയില്ലാത്ത കുളങ്ങൾ,ജലാശയങ്ങൾ, പാറയിടുക്കുകളിൽ കിടക്കുന്ന വെള്ളം, ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകൾ എന്നിവയിൽ കുളിക്കുകയോ നീന്തുകയോ മുഖം കഴുകുകയോ ചെയ്യരുത്. നീന്തുമ്പോൾ വെള്ളം മൂക്കിലൂടെ അകത്തേക്ക് കടക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കേണ്ടതാണ്. നോസ് പ്ളഗ്ഗ്കൾ ഉപയോഗിക്കുകയും മൂക്കിലൂടെ വെള്ളം കടക്കാത്ത രീതിയിൽ തല ഉയർത്തി പിടിക്കുകയോ ചെയ്യുക. ചെറുകുളങ്ങളിലും കെട്ടിനിൽക്കുന്ന വെള്ളത്തിലും കുളിക്കാനും കളിക്കാനും ഇറങ്ങുന്നില്ല എന്ന് അധ്യാപകരും രക്ഷകർത്താക്കളും ഉറപ്പാക്കേണ്ടതാണ്.

Advertisement
inner ad
Continue Reading

Featured