അമ്മ നാട് വിട്ടു; 15വ​യ​സ്സു​ള്ള മകൾ ഒരുമാസമായി വീട്ടിൽ തനിച്ച്

പത്തനംതിട്ട: കു​ടും​ബ​​പ്ര​ശ്​​ന​ങ്ങ​ളുടെ പേരിൽ 15വ​യ​സ്സു​ള്ള മ​ക​ളെ വീ​ടിൽപൂ​ട്ടിയിട്ട് അ​മ്മ ക​ട​ന്നു. ഒ​രു മാ​സ​ത്തോ​ള​മാ​യി വീ​ടി​നു​ള്ളി​ൽ ത​നി​ച്ച്‌ ക​ഴി​യു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ പൊ​ലീ​സെ​ത്തി രക്ഷപ്പെടുത്തിയ ശേഷം ബാ​ലി​ക ഭ​വ​നി​ലെ​ത്തിച്ചു. നാ​ര​ങ്ങാ​നം ചെ​റു​കു​ന്ന​ത്ത് ഭാ​ഗ​ത്താ​ണ് സം​ഭ​വം.ഭ​ർ​ത്താ​വ്​ ഉ​പേ​ക്ഷി​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി അ​മ്മ​യും മ​ക​ളും ത​നി​ച്ചാ​യി​രു​ന്നു താ​മ​സം.ജൂ​ൺ 23നാ​ണ് മ​ക​ളെ വീ​ടി​നു​ള്ളി​ൽ ത​നി​ച്ചാ​ക്കി അ​മ്മ വീട് വിട്ട് പോ​യ​ത്. സ്വ​ന്തം വീ​ട്ടി​ലേ​ക്ക്​ പോ​യ​താ​ണെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. അ​യ​ൽ​പ​ക്ക​വു​മാ​യി ഇ​വ​ർ​ക്ക് യാതൊരു ബ​ന്ധ​വു​മി​ല്ലാ​യി​രു​ന്നു. അ​തി​നാ​ൽ കു​ട്ടി വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന വി​വ​രം അ​യ​ൽ​വാ​സി​ക​ൾ പോ​ലും അ​റി​ഞ്ഞി​ല്ല.എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക്ക്​ ഒ​രു വി​ഷ​യ​മൊ​ഴി​ച്ച്‌ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും പെ​ൺ​കു​ട്ടി​ക്ക്​​ എ ​പ്ല​സ്​ ല​ഭി​ച്ചി​രു​ന്നു. വി​വ​രം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ ക​ല​ക്ട​ർ ദി​വ്യ എ​സ്.​അ​യ്യ​ർ ഇ​ട​പെ​ട്ട്​ പെ​ൺ​കു​ട്ടി​യെ ഇ​ല​ന്തൂ​രി​ലു​ള്ള ബാ​ലി​ക ഭ​വ​ന​ത്തി​ലേ​ക്ക് മാ​റ്റിപാർപ്പിച്ചു. ആ​ദ്യം പെ​ൺ​കു​ട്ടി​ വി​സ​മ്മ​തി​ച്ചെ​ങ്കി​ലും പി​ന്നീ​ട്​ നിർബന്ധത്തിന് വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment