ആലുവയിൽ ട്രെയിനിടിച്ച്‌ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം

ആലുവ: രണ്ട് സ്ത്രീകളെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. പട്ടേരിപ്പുറം സ്വദേശി ഫിലോമിനയും(60) മകൾ അഭയയും (32) ആണ് മരിച്ചത് ആലുവ പുളിഞ്ചോട് ഭാഗത്ത് ഇന്ന് ഉച്ചക്ക് 12മണിക്ക് ശേഷമാണ് അപകടമുണ്ടായത്. മരിച്ചവരെ തിരിച്ചറിയാനാകാത്തവിധം മൃതദേഹങ്ങൾ ഛിന്നഭിന്നമായിരുന്നു. സമീപത്തെ സി.സി.ടി.വി ക്യാമറകളടക്കം പരിശോധിച്ചാണ് മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം പൊലിസ് നടത്തിയത്.
എറണാകുളത്തുനിന്ന് ആലുവ ഭാഗത്തേക്ക് വന്ന ട്രെയിനാണ് ഇടിച്ചത്. വിവരമറിഞ്ഞെത്തിയ ആലുവ പൊലിസ് മൃതദേഹങ്ങൾ ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related posts

Leave a Comment