‘ജയിലിന് പുറത്തേക്ക് വന്നതും കുഞ്ഞിനെ വാരിപ്പുണർന്ന് അമ്മ’ ; കണ്ണുനിറഞ്ഞു ; വൈകാരിക നിമിഷങ്ങൾ ; യൂത്ത് കോൺഗ്രസ് വനിതാ പോരാളികൾക്ക് ജാമ്യം

തിരുവനന്തപുരം : പേരൂർക്കട കുഞ്ഞിനെ തട്ടിയെടുക്കൽ നിയമസഭാ വളപ്പിലേക്ക് തള്ളി കയറിയ യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു.കുഞ്ഞിനെ തട്ടിയെടുക്കൽ വിഷയം പ്രതിപക്ഷം അടിയന്തിര പ്രമേയം അവതരിപ്പിച്ച സമയം നിയമസഭാ വളപ്പിലേക്ക് തള്ളി കയറിയ യൂത്ത് കോൺഗ്രസ് വനിത പ്രവർത്തകർക്കാണ് ജാമ്യം ലഭിച്ചത്.

ജാമ്യം ലഭിച്ച പുറത്തേക്കിറങ്ങിയ വനിതാ പ്രവർത്തകരെ കാണുവാൻ സഹ പ്രവർത്തകരും ബന്ധുക്കളും എത്തിയിരുന്നു.ഇതിനിടയിലാണ് യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹിയായ അഖില തന്റെ കുഞ്ഞിനെ കാണുന്നതും ചേർത്തു പിടിക്കുന്നതും. ഇതിനിടയിൽ കുഞ്ഞിന്റെയും അഖിലയുടെയും കണ്ണ് നിറഞ്ഞത് വൈകാരിക നിമിഷങ്ങൾ ആയിരുന്നു.യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ചിത്രാദാസ്, വീണാ. എസ്. നായർ, ജില്ലാ ഭാരവാഹികളായ അഖില, സജനാ, സുബിജ, അനുഷ്‌മ, ഷാനി, എന്നിവർക്കാണ് വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത് . അട്ടകുളങ്ങര വനിത ജയിലിലും നിന്നും പുറത്തിറങ്ങിയ നേതാക്കൾക്ക് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി .

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് സുധീർ ഷാ പാലോട് അദ്ധ്യക്ഷനായി. കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് റ്റി സിദ്ധീഖ് , കെ.എസ്.യു പ്രസിഡൻ്റ് കെ.എം അഭിജിത്, സംസ്ഥാന വൈസ് പ്രസിഡൻറ് എസ്.എം ബാലു ഭാരവാഹികളായ ഷജീർ നേമം, .ശരത് എജി , അനീഷ് കാട്ടാക്കട, അരുൺ എസ്.പി, റിജി , ശംഭു പാൽകുളങ്ങര , മഹേഷ് രാജാജി നഗർ, അരുൺ സി എസ്, അജയ് കുര്യാത്തി, ജില്ലാ ഭാരവാഹികളായ ഷാജി മലയിൻകീഴ്, ഹാഷിം റഷീദ്, രാജീവ്, നീതു രഘുവരൻ പ്രഷോബ് ,ഷാലിമാർ, നീതു ,മാഹീൻ എന്നിവർ സംസാരിച്ചു.

Related posts

Leave a Comment