Featured
29 വർഷം മുൻപ് കാണാതായ മകനെ കാത്ത് പ്രതീക്ഷയോടെ ഒരമ്മ

- മകനെ നഷ്ടപ്പെട്ടത് ഡൽഹിയിൽ വച്ച്
- സാബു നെയ്യശ്ശേരി
തൊടുപുഴ: മൂന്ന് പതിറ്റാണ്ട് മുമ്പ് കാണാതായ മകനെ തേടി പ്രതീക്ഷയോടെ ഒരമ്മ. തൊടുപുഴ മണക്കാട് സ്വദേശിനി ഗിരിജയാണ് 1994ൽ ഡൽഹിയിലെ താമസ സ്ഥലത്ത് നിന്നും നഷ്ടപ്പെട്ട മകൻ സജൻ കുമാറിനെ തേടുന്നത്. മകനെ തേടി അലയാത്ത വഴികളില്ല….. ഒരിക്കൽ കൂടി തന്റെ മകനെയൊന്ന് കാണണമേയെന്ന ആഗ്രഹം മാത്രമാണ് എഴുപതുകാരിയായ ഈ അമ്മയ്ക്കുള്ളത്.
1990 കളിലാണ് ഡിഫൻസ് മിനിസ്ട്രിയിൽ ജോലിയുള്ള ഭർത്താവ് ചന്ദ്രശേഖരൻ നായരുമൊത്ത് താമസിക്കാൻ മകൻ സജനെയും മകൾ സ്നേഹയേയും കൂട്ടി ഗിരിജ ഡൽഹിയിലെ ആർ.കെ. പുരത്തെത്തുന്നത്. ഇലക്ട്രോണിക്സ് മോഹമുള്ള മകനെ ആ മാതാപിതാക്കൾ ആർ.കെ പുരത്ത് തന്നെയുള്ള കേരളാ പബ്‌ളിക് സ്‌കൂളിലാണ് പഠിക്കാനായച്ചത്. എന്നാൽ പത്താം ക്ലാസ് പരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ സജന് മാർക്ക് തീരെ കുറഞ്ഞു പോയി. ഇതേച്ചൊല്ലി പിതാവ് ശകാരിച്ചു. ഇതിൽ മനംനൊന്ത സജൻ രാത്രിയിൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു എന്നു ഗിരിജ പറയുന്നു. 1994 ഓഗസ്റ്റ് 17ന് ആയിരുന്നു സംഭവമെന്നു ഗിരിജ ഓർക്കുന്നു.
മകനെ കാണാതായ സംഭവത്തിൽ അന്ന് തന്നെ ആർ.കെ പുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ഏതാനും മാസങ്ങൾ കൂടി കഴിഞ്ഞപ്പോൾ യു.പിയിലെ മാരുതി കമ്പനിയിൽ താൽക്കാലിക ജോലി ലഭിച്ചതായി സൂചിപ്പിച്ച് സജൻ കുമാർ ഡൽഹിയിലുള്ള മാതാവിന് കത്തയച്ചിരുന്നു. രണ്ട് മാസം കൂടുമ്പോൾ മകന്റെ കൈയ്യക്ഷരത്തിൽ തന്നെയുള്ള കത്തുകൾ വരുമായിരുന്നുവെന്ന് ഗിരിജ പറയുന്നു.
ഉടൻ തന്നെ വീട്ടിൽ മടങ്ങിയെത്താമെന്നും അമ്മയെ വന്ന് കണ്ട് കൊള്ളാമെന്നും അച്ഛൻ വഴക്ക് പറയുമോയെന്ന ഭയമുണ്ടെന്നും ഒക്കെയായിരുന്നു കത്തിലെ ഉള്ളടക്കം. രണ്ട് വർഷത്തോളം ഇത്തരത്തിൽ കത്തുകൾ വന്നിരുന്നു. എന്നാൽ താമസ സ്ഥലമോ മറ്റ് വിവരങ്ങളോ ഒന്നും കത്തിലുൾപ്പെടുത്താത്തതിനാൽ സജൻ എവിടെയെന്ന് സൂചന ലഭിച്ചില്ല. ഇടയ്‌ക്കൊക്കെ സുരേഷ് കുമാറെന്ന പേരിലാണ് കത്തയച്ചിരുന്നത്.
1996ൽ ജോലിയിൽ നിന്നും വിരമിച്ചതോടെ ചന്ദ്രശേഖരൻ നായരും കുടുംബവും തിരികെ നാട്ടിലേക്ക് മടങ്ങി. 12 വർഷം മുമ്പ് ചന്ദ്രശേഖരൻ നായർ മരിച്ചു. മകളെ വിവാഹം കഴിച്ചയക്കുകയും ചെയ്തതോടെ മണക്കാട്ടെ വീട്ടിൽ ഗിരിജ ഒറ്റയ്ക്കായി. ഇതിനിടെ മകനെ പലരും മുംബെയിലും ചെന്നൈയിലും ഉൾപ്പെടെ വിവിധയിടങ്ങളിൽ വച്ച് കണ്ടതായും മാതാവിനെ അറിയിച്ചു. തന്റെ കാലം കഴിയുന്നതിന് മുന്നേ മകനയൊന്ന് കാണണമെന്ന ഏക ആഗ്രഹവുമായി വഴിപാടുകളും നേർച്ചയും നടത്തി കാത്തിരിക്കുകയാണ് ഈ മാതാവ്.
Bangalore
കർണാടകയിൽ കോൺഗ്രസ് ഭരണം നേടുമെന്ന് എബിപി-സീ വോട്ടർ സർവേ

ബംഗളുരു: കർണാടകയിൽ കോൺഗ്രസ് ഭരണം നേടുമെന്ന് എബിപി-സീ വോട്ടർ സർവേ. കോൺഗ്രസ് 115 മുതൽ 127 വരെ സീറ്റുകൾ സർവേ പ്രവചിക്കുന്നു. 68 മുതൽ 80 സീറ്റുകളാണ് ബിജെപിക്ക് നേടാൻ കഴിയുകയെന്നും പ്രവചനം. ജെഡിഎസ് 235 മുതൽ 35 സീറ്റുകൾ വരെ നേടുമെന്നും എബിപി-സീ വോട്ടർ സർവേ.
ഒറ്റ ഘട്ടമായാണ് കർണാടകയില്‍ തെരഞ്ഞെടുപ്പ്. മേയ് 10 നാണ് വോട്ടെടുപ്പ്. മേയ് 13നാണ് വോട്ടെണ്ണല്‍ നടക്കുക. 5.21 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 2,62,42,561 പുരുഷന്മാരും 2,59,26,319 സ്ത്രീകളും 4,699 ട്രാൻസ്ജെൻഡർമാരുമാണ്. ഭിന്നശേഷിക്കാർക്കും 80 വയസിനു മുകളിൽ പ്രായമുള്ളവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. അതേസമയം വയനാട് ഉപതിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് പ്രഖ്യാപനമുണ്ടായില്ല.
9.17 ലക്ഷം പുതിയ വോട്ടർമാരാണ് ഇത്തവണ സംസ്ഥാനത്തുള്ളത്. ഏപ്രിൽ ഒന്നിന് പതിനെട്ട് വയസ് തികയുന്നവർക്കും വോട്ട് ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്തുടനീളം 58,282 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. നിലവിലെ കർണാടക നിയമസഭയുടെ കാലാവധി മേയ് 24നാണ് അവസാനിക്കുന്നത്. ബിജെപി – 118 , കോൺഗ്രസ്– 72, ജെഡിഎസ്– 32 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
Featured
കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു

കോട്ടയം: കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. മുണ്ടക്കയം അമരാവതി കപ്പിലാമൂട് തടത്തിൽ സുനിൽ (45), സുനിലിന്റെ സഹോദരീ ഭർത്താവ് നിലയ്ക്കൽ നാട്ടുപറമ്പിൽ ഷിബു(43) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടു കൂടിയായിരുന്നു സംഭവം. കുടുംബ വീടിന്റെ സമീപം സ്ഥലം വീതം വയ്ക്കുന്ന നടപടികളുമായി അളന്നു തിട്ടപ്പെടുത്തുകയായിരുന്നു. ഇതിനിടെ ഇരുവർക്കും ഇടിമിന്നലേൽക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
Featured
‘എന്റെ വീട് രാഹുലിന്റേം’ വീടിന് മുമ്പില്‍ ബോര്‍ഡ് വച്ച് മോദിയുടെ എതിര്‍സ്ഥാനാര്‍ത്ഥി

എന്റെ വീട് രാഹുലിന്റേതുമാണ് എന്ന് വീടിനു മുന്നില്‍ ബോര്‍ഡ് വച്ച് യു പി കോണ്‍ഗ്രസ് നേതാവ് അജയ് റായ്. യു പി വാരാണസിയിലുള്ള തന്റെ വീടിന്റെ മുമ്പിലാണ് അജയ് റായ് ഈ ബോര്‍ഡ് വച്ചത്. ലോക്‌സഭയില്‍ അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയോട് വസതിയൊഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് 2014 ലും 2019 ലും മോദിക്കെതിരെ വാരണാസിയില്‍ മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍്ത്ഥികൂടിയായ അജയറ് റായ് ബോര്‍ഡ് വച്ചത്.
മേരാ ഘര്‍ രാഹുല്‍ ഗാന്ധി കാ ഖര്‍ എന്ന ബോര്‍ഡാണ് അജയറ് റായിയും ഭാര്യയും വീടിന് മുമ്പില്‍ വച്ചത്. വാരണാസി നഗരത്തിലെ ലാഹറുബില്‍ മേഖലയിലാണ് മുന്‍ എം എല്‍ എ ആയ അജയ് റായിയുടെ വീട്. രാഹുല്‍ ഗാന്ധിയുടെ വീട് ബി ജെ പി സര്‍ക്കാര്‍ തട്ടിയെടുക്കുകയാണെന്ന് റായ് ആരോപിച്ചു. രാജ്യത്തെ കോടിക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ വീട് രാഹുലിന്റേത് കൂടിയാണ് എന്ന് ബി ജ പി ഓര്‍ക്കണം. ബാബ വിശ്വനാഥിന്റെ നഗരത്തില്‍ ഈ വീട് ഞങ്ങള്‍ രാഹുല്‍ ഗാന്ധിക്കു കൂടി സമര്‍പ്പിക്കുന്നു. രാഹുലിന് വീടൊഴിയാനുള്ള നോട്ടീസ് കൊടുക്കുന്നത് ബിജെപിയുടെ ഭീരുത്വമാണെന്നും അജയ് റായ് പറയുന്നു.
-
Featured3 months ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
തെളിവുകളെല്ലാം ഉറപ്പാക്കിയ ശേഷം മാത്രമാകും വിജയനിലേക്കും കുടുംബാംഗങ്ങൾക്കും നേരേ അന്വേഷണം തിരിയുക
-
Featured7 days ago
1000 കോടി രൂപ പിരിച്ചെടുക്കണം; മോട്ടാര്‍ വാഹന വകുപ്പിന് നിർദ്ദേശവുമായി സര്‍ക്കാര്‍
-
Featured2 months ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Cinema1 month ago
സിനിമ താരം സുബി സുരേഷ് അന്തരിച്ചു
-
Featured2 months ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured3 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
പാർട്ടിക്കു വേണ്ടി കൊലപാതകം ചെയ്തിട്ടുണ്ട്, തിരുത്താൻ CPM അനുവദിച്ചില്ല: ആകാശ് തില്ലങ്കേരി
You must be logged in to post a comment Login