രണ്ടു കുട്ടികളെ കൊലപ്പെടുത്തി, ആത്മഹത്യക്കു ശ്രമിച്ച അമ്മ ആശുപത്രിയിൽ

പാലക്കാട്: രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. കുട്ടികൾ മരിച്ചു. യുവതി അതീവ ​ഗുരുതരാവസ്ഥയിൽ. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കയ്യിലെ ഞരമ്പ് മുറിച്ചതിന് ശേഷം ഉറക്ക ഗുളിക കഴിക്കുകയായിരുന്നു. അനിരുദ്ധ്(4), അഭിനവ്(1) എന്നിവരാണ് മരിച്ചത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ദിവ്യ കൈയിലെ ഞരമ്പ് മുറിക്കുകയായിരുന്നു.
ഇതിനുപിന്നാലെ ദിവ്യയുടെ ഭർത്താവിൻ്റെ മുത്തശ്ശിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമ്മിണിയമ്മയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരും ആശുപത്രിയിലാണ്. കുടുംബവഴക്കാണ് കടുംകൈക്കു കാരണമെന്നു പറയുന്നു.

Related posts

Leave a Comment