നവജാത ശിശുവിനെ തലയിടിച്ചു കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ

പത്തനംതിട്ട: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. പത്തനംതിട്ട റാന്നി പഴവങ്ങാടിയിൽ താമസിക്കുന്ന കോട്ടയം സ്വദേശി ബ്ലസിയാണ് അറസ്റ്റിലായത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞിൻ്റെ തല ഭിത്തിയിൽ ഇടിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
ഈ മാസം 8 ന് രാത്രിയാണ് കുഞ്ഞിനെ മരിച്ച നിലയിൽ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. വീണു പരുക്കേറ്റു എന്നായിരുന്നു ആദ്യം പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിലാണ് കുട്ടിയെ തലയടിച്ചു കൊലപ്പെടുത്തിയതാണെന്നു സമ്മതിച്ചത്.

Related posts

Leave a Comment