ഭാര്യയെയും കുഞ്ഞിനെയും വരാന്തയില്‍ ഉപേക്ഷിച്ച ഭര്‍ത്താവ് അറസ്റ്റില്‍

പാലക്കാട്ഃ ധോണിയിൽ മൂന്ന് മാസം പ്രായമായ കുഞ്ഞിനെയും യുവതിയായ ഭാര്യയെയും വീടിനു പുറത്താക്കി നാടു വിട്ട ഭര്‍ത്താവ് അറസ്റ്റില്‍. വീട്ട് വരാന്തയിൽ കഴിഞ്ഞ അമ്മയെയും കുഞ്ഞിനെയും സംരക്ഷിക്കാന്‍ കോടതി മുന്നിട്ടിറങ്ങിയിരുന്നു. ഒരു ദിവസം ഇരുവരെയും സ്റ്റാര്‍ ഹോട്ടലില്‍ താമസിപ്പിക്കാനുള്ള അപൂര്‍വ ഉത്തരവും കോടതി പുറപ്പെടുവിച്ചിരുന്നു.

ധോണി സ്വദേശി മനു ക്യഷ്ണനെയാണ് ഹേമാംബിക പൊലീസ് കോയമ്പത്തൂരിൽ നിന്ന് പിടികൂടിയത്. വീട് പൂട്ടി കുടുംബം കടന്നതിനെത്തുടർന്ന് അഞ്ച് ദിവസമാണ് യുവതിയും കുഞ്ഞും വരാന്തയിൽ കഴിയുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ സംഭവം പുറത്തായപ്പോഴാണ് കോടതി ഇടപെട്ടത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

Related posts

Leave a Comment