” മോർഗ് “ടീസർ റിലീസ്

വേൾഡ് അപ്പാർട്ട് സിനിമാസിന്റെ ബാനറിൽ സന്ദീപ് ശ്രീധരൻ , ശ്രീരേഖ എന്നിവർ ചേർന്ന് നിർമിക്കുന്ന ” മോർഗ് “എന്ന ചിത്രത്തിന്റെ ടീസർ റിലീസായി.നവാഗതരായ മഹേഷ്,സുകേഷ് എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.
പവൻ ജിനോ തോമസ്സ്,ഷാരിഖ് മുഹമ്മദ് ,ആരതി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ വി കെ ബൈജു, രവിശങ്കർ,ദീപു എസ് സുദേ,കണ്ണൻ നായർ,അക്ഷര,ലിന്റോ,വിഷ്ണു പ്രിയൻ,അംബു,അജേഷ് നാരായണൻ,മുകേഷ് തുടങ്ങിയവരും അഭിനയിക്കുന്നു.


ഛായാഗ്രഹണം കിരൺ മാറനല്ലൂരും ഷൈൻ തിരുമലയും നിർവ്വഹിക്കുന്നു.ജോ പോൾ എഴുതിയ വരികൾക്ക് എമിൽ മുഹമ്മദ് സംഗീതം പകരുന്നു.ആലാപനം-കിരൺ സുധിർ.എഡിറ്റർ-രാഹുൽ രാജ്.പ്രൊഡക്ഷൻ കൺട്രോളർ-ഹരി വെഞ്ഞാറമൂട് ,കല-സുവിൻ പുള്ളികുള്ളത്ത്, മേക്കപ്പ്-അനിൽ നേമം, വസ്ത്രാലങ്കാരം-വിജി ഉണ്ണികൃഷ്ണൻ, രേവതി രാജേഷ്, സ്റ്റിൽസ്-സമ്പത്ത് സനിൽ,പരസ്യകല-ഫോട്ടോമാഡി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സാനു സജീവൻ, അസോസിയേറ്റ് ഡയറക്ടർ-മുകേഷ് മുരളി, അസോസിയേറ്റ് ക്യാമറമാൻ-വിനീത് കൊയിലാണ്ടി,ആക്ഷൻ-അഷറഫ് ഗുരുക്കള്‍,കൊറിയോഗ്രഫി-അരുൺ നന്ദകുമാർ, സൗണ്ട്-വി ജി രാജൻ, പ്രൊജക്ട് ഡിസൈനർ-റാംബോ അനൂപ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.

Related posts

Leave a Comment