Connect with us
48 birthday
top banner (1)

Dubai

പ്രവാസികളുടെ 50 കണ്ടെയ്‌നറിലധികം സാധനങ്ങള്‍ ക്ലിയറന്‍സ് ലഭിക്കാതെ കൊച്ചി തുറമുഖത്ത് കെട്ടിക്കിടക്കുന്നു

Avatar

Published

on

ദോഹ: ഗള്‍ഫില്‍നിന്ന് സാധാരണക്കാര്‍ അയച്ച 50 കണ്ടെയ്‌നറിലധികം സാധനങ്ങള്‍ ക്ലിയറന്‍സ് ലഭിക്കാതെ ഏപ്രില്‍ മുതല്‍ കൊച്ചി തുറമുഖത്ത് കെട്ടിക്കിടക്കുന്നു. ഡോര്‍ ടു ഡോര്‍ രീതിയില്‍ കാര്‍ഗോ കമ്പനികള്‍ വഴി ഗള്‍ഫിലെ സാധാരണ പ്രവാസികള്‍ അയച്ച ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയാണ് ഈ ബാഗേജുകളിലുള്ളത്.

ഒരു കണ്ടെയ്‌നില്‍ കുറെ ആളുകളുടെ സാധനങ്ങള്‍ അയച്ച് ഒന്നോ രണ്ടോ പേരുടെ പേരില്‍ ക്ലിയര്‍ ചെയ്യുകയാണ് വര്‍ഷങ്ങളായി ചെയ്തിരുന്നത്. കുറച്ച് സാധനങ്ങള്‍ അയക്കുന്ന ഓരോരുത്തരും നേരിട്ടെത്തി ക്ലിയര്‍ ചെയ്യുന്നത് ചെലവ് വര്‍ധിക്കുമെന്നതിനാലും പ്രായോഗിക ബുദ്ധിമുട്ടുകളും കാരണമാണ് ഇങ്ങനെ കണ്‍സോള്‍ ചെയ്തിരുന്നത്. ഇതിന് പിഴയും സാധാരണ ക്ലിയറന്‍സിനേക്കാള്‍ ഡ്യൂട്ടി തുകയും അടക്കണം.

Advertisement
inner ad

അത് അടച്ചാണ് ഡോര്‍ ടു ഡോര്‍ കാര്‍ഗോ ബിസിനസ് ഈ രീതിയില്‍ വര്‍ഷങ്ങളായി നടത്തിയിരുന്നത്. ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന അധികൃതരുടെ കര്‍ശന നിലപാടാണ് കുരുക്കായത്. എന്നാല്‍, വര്‍ഷങ്ങളായി ചെയ്തിരുന്ന രീതിയില്‍ മാറ്റമുണ്ടാകുന്നതിന് മുമ്പ് നോട്ടിഫിക്കേഷന്‍ ഒന്നും ലഭിച്ചിരുന്നില്ലെന്ന് കാര്‍ഗോ കമ്പനികള്‍ പറയുന്നു.അയച്ചു കഴിഞ്ഞ സാധനങ്ങളെങ്കിലും കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷം വിട്ടുനല്‍കണമെന്നാണ് ഇവരുടെ ആവശ്യം. തുടര്‍ന്നുള്ള ഇടപാടില്‍ അധികൃതര്‍ നിഷ്‌കര്‍ഷിക്കുന്ന വ്യവസ്ഥക്കനുസരിച്ച് നീങ്ങാമെന്ന് കമ്പനികള്‍ സമ്മതിക്കുന്നു.

ഉപഭോക്താക്കളില്‍നിന്നുള്ള കനത്ത സമ്മര്‍ദം ഇവര്‍ക്കുണ്ട്. വലിയ സാമ്പത്തിക ബാധ്യതയും ഇവരുടെ മേല്‍ വന്നുചേരുന്നു. കണ്ടെയ്‌നര്‍ കമ്പനികള്‍ക്ക് ഡെമറേജ് ഇനത്തില്‍ ലക്ഷങ്ങള്‍ നല്‍കണം. കസ്റ്റംസില്‍ കിടക്കുന്നതിനനുസരിച്ച് ഫീസും നല്‍കണം. 14 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍, പിന്നീടുവരുന്ന ഓരോ ദിവസത്തിനും വലിയ തുക കപ്പല്‍ ഏജന്‍സികള്‍ക്ക് ഡെമറേജായി നല്‍കണം.20 അടി കണ്ടെയ്നറിന് 8,000 മുതല്‍ 15,000 രൂപ വരെ പ്രതിദിനം ഡെമറേജ് നല്‍കണം. 40 അടി കണ്ടെയ്നറിന് 10,000 മുതല്‍ 20,000 രൂപ വരെയാണ് ഡെമറേജ്. കൊച്ചിയില്‍ കെട്ടിക്കിടക്കുന്ന സാധനങ്ങള്‍ ക്ലിയര്‍ ചെയ്ത് ഉപഭോക്താക്കള്‍ക്ക് എത്തിച്ചുനല്‍കിയാലും കമ്പനികള്‍ക്ക് നഷ്ടക്കച്ചവടമാണ്.

Advertisement
inner ad

എന്നാല്‍, സാങ്കേതികക്കുരുക്ക് കമ്പനിയുടെ വിശ്വാസ്യതയെ ബാധിക്കുന്നതിനാലാണ് നഷ്ടം സഹിച്ചും ക്ലിയറന്‍സ് പൂര്‍ത്തിയാക്കി സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുനല്‍കാന്‍ കമ്പനികള്‍ ശ്രമിക്കുന്നത്. സമയം, വൈകുന്നതിനനുസരിച്ച് സാധനങ്ങള്‍ നശിക്കാന്‍ സാധ്യത ഏറുകയാണ്. ഗൃഹപ്രവേശം ഉള്‍പ്പെടെ അടിയന്തരാവശ്യങ്ങള്‍ക്കായി അയച്ച സാധനങ്ങളും തുറമുഖത്ത് കെട്ടിക്കിടക്കുകയാണ്.ചെന്നൈ, മുംബൈ, ഡല്‍ഹി തുറമുഖങ്ങളില്‍ നേരത്തെയുള്ള രീതിയനുസരിച്ച് ക്ലിയറന്‍സ് തുടരുന്നതായി കാര്‍ഗോ കമ്പനി പ്രതിനിധികള്‍ ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Business

മൈത്രി യു എ ഇയുടെ 12ാം വാർഷിക കലാസന്ധ്യ സംഘടിപ്പിച്ചു

Published

on

മൈത്രി യു എ ഇയുടെ 12ാം വാർഷിക കലാസന്ധ്യ ദുബായ് ഡെ മോണ്ട് യൂണിവേസിറ്റി ഹാളിൽ പ്രശസ്ത സിനിമാനടി അംബിക ഉദ്ഘാടനം ചെയ്തു. കുട്ടികളിലും മുതിർന്നവരിലും കേരളീയ തനിമ നിലനിർത്തുവാൻ പ്രവാസ ലോകത്തെ മലയാളി കൂട്ടായ്മകൾക്ക് കഴിയുന്നുണ്ടെന്ന് അവർ പറഞ്ഞു. പ്രസിഡന്റ് രാജേഷ്‌മേനോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥാപക പ്രസിഡന്റ് സഞ്ജു പിള്ള മുഖ്യ പ്രഭാഷണം നടത്തി. ജിജോ വി ജോൺ, ബിജു കുമാരൻ എന്നിവർ സംസാരിച്ചു. അംഗങ്ങളുടെയും കുട്ടികളുടെയും വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി.

Continue Reading

Dubai

ബോച്ചക്ക് മൂന്നര കോടി ജനങ്ങളുടെ മുപ്പത്തിനാല് കോടി സ്നേഹാദരവ്

Published

on

By

ദുബൈ:സൗദിയിലെ സ്വദേശി ബാലൻ്റ മരണവുമായി ശിക്ഷിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിനെ മോചിപ്പിക്കുന്നതിന്ന് വേണ്ടി മുപ്പത്തിനാല് കോടി രൂപ സമാഹരിക്കാൻ നേത്രത്തം നൽകിയ ചെമ്മന്നൂർ ബോബി ജോർജ് (ബോച്ചെക്ക്) സ്നേഹാദരവ് അറിയിച്ച് കൊണ്ട് യു എ ഇ ടീം ടോളറൻസിൻ്റെ നേത്രത്തിൽ അദ്ധേഹത്തിൻ്റെ സ്ഥാപനമായ ദുബൈ കരാമസെൻ്ററിലെ ചെമ്മന്നൂർ ഇൻ്റർനേഷണൽ ജ്വല്ലേഴ്സിലെ ജീവനക്കാരും ഉപഭോക്താക്കളും ഒരുമിച്ച് ആഹ്ളാദം പങ്കിട്ടു ടീം ടോളറൻസ് ചെയർമാൻ സി സാദിഖ് അലി, ജമാൽ മനയത്ത് ,ഷാഫി ,കെ കെ, , അനന്ദൻ കുളച്ചേരി , ജ്വല്ലറി മാനേജർ ബയാത്ത് വർഗീസ് ഷാക്കിർ പി എ, ഉമേഷ് വള്ളൂർഎന്നിവർ നേത്രത്തം നൽകി

Continue Reading

Dubai

യുഎഇയിൽ മഴ കനത്തു; മൊബൈൽ ഫോണുകളിൽ അടിയന്തര മുന്നറിയിപ്പ്

Published

on

ദുബായ്: യുഎഇയിൽ കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രി വൈകി മിക്കയിടത്തും മഴ കനത്തു. വടക്കൻ എമിറേറ്റുകളിൽ കനത്ത മഞ്ഞു വീഴ്തയുണ്ട്. ചിലയിടങ്ങളിൽ ഇടിയോടുകൂടിയ മഴയാണ്. റോഡുകളിലെല്ലാം മഴവെള്ളം നിറഞ്ഞു. പലയിടത്തും ഗതാഗതം മന്ദഗതിയിലാണ്. രാജ്യത്ത് മിക്കയിടത്തും ശക്തമായ മഴ പെയ്യുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മൊബൈല്‍ ഫോണുകളിൽ അടിയന്തര മുന്നറിയിപ്പ് സന്ദേശം അയച്ചു. സ്കൂളുകളിൽ വിദൂര പഠനമാണ് ന‌‌ടക്കുന്നത്. സ്വകാര്യ കമ്പനികളടക്കം വർക് ഫ്രം ഹോം നയം സ്വീകരിച്ചിട്ടുണ്ട്. സ്കൂളുകൾക്കും സ്വകാര്യ കമ്പനികൾക്കും അധികൃതർ ഇന്നലെ ഇതുസംബന്ധിച്ച് അനുവാദം നൽകിയിരുന്നു.

Advertisement
inner ad
Continue Reading

Featured