ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത് 47 ലക്ഷത്തിലധികം പേർ : കണക്കുകൾ പുറത്തുവിട്ട് ലോകാരോഗ്യസംഘടന

ന്യൂഡൽഹി : ലോകത്ത് കോവിഡ് വന്ന് മരിച്ചവരുടെ എണ്ണത്തിൽ മുൻപന്തിയിൽ ഇന്ത്യയെന്ന് ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 47 ലക്ഷത്തിലധികം പേരാണ് ഇന്ത്യയിൽ കോവിഡ് മൂലം മരണമടഞ്ഞിട്ടുള്ളത്. 2020- 21 കാലഘട്ടത്തിലെ പഠനറിപ്പോർട്ടുകൾ പ്രകാരമാണ് ലോകാരോഗ്യ സംഘടന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാൽ കേന്ദ്രസർക്കാരിന്റെ കണക്കുകൾ പറയുന്നത് ഇന്ത്യയിൽ കോവിഡ് മൂലം മരിച്ചത് 4.81 പേരെന്നാണ്. പത്തിരട്ടിയോളം കുറവാണ് കേന്ദ്രസർക്കാർ കോവിഡ് മരണത്തിന്റെ കണക്കുകളിൽ കൃത്രിമം കാട്ടിയിരിക്കുന്നത്.ലോകത്തുണ്ടായ കോവിഡ് മരണങ്ങളുടെ മൂന്നിലൊന്നും ഇന്ത്യയിലായിരുന്നു. ഇന്ത്യ ഉൾപ്പെടെ ലോകജനസംഖ്യയുടെ 50% ഉൾക്കൊള്ളുന്ന 20 രാജ്യങ്ങളിലാണ് ആകെ മരണത്തിന്റെ 80 ശതമാനവും.
ലോകാരോഗ്യസംഘടനയുടെ കണക്കുകളോടു ചേർന്നുപോകുന്ന കണ്ടെത്തലുകളും പഠനങ്ങളും നേരത്തെയും പുറത്തുവന്നിരുന്നെങ്കിലും കേന്ദ്രം അത് തള്ളിയിരുന്നു.നേരത്തെ പുറത്തുവിട്ട കണക്കിനും ഇന്ത്യ ഫലപ്രദമായി കോവിഡിനെ തോൽപ്പിച്ചെന്ന വാദത്തിനും എതിരാകുമെന്നതിനാൽ യഥാർഥകണക്ക് ഇപ്പോൾ ലഭ്യമായാൽ പോലും പരസ്യപ്പെടുത്താൻ ഇന്ത്യ മടിച്ചേൽക്കും.

Related posts

Leave a Comment