നിയമസഭാ സെക്രട്ടേറിയറ്റില്‍ നൂറിലേറെപ്പേര്‍ക്കു കോവിഡ്

തിരുവനന്തപുരംഃ നീയമസഭ സെക്രട്ടറിയേറ്റിൽ നൂറിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സഭാ സമിതി യോഗങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള ലെ ജിസ്ലേച്ചർ സെക്രട്ടറിയേറ്റ് അസോസിയേഷൻ നീയമസഭ സെക്രട്ടറിക്ക് കത്ത് നൽകി

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിനു ശേഷം നിയമസഭാ സെക്രട്ടറിയേറ്റ് ജീവനക്കാരിൽ നിരവധി പേർക്ക് കോവിഡ് രോഗം ബാധിച്ചിരിക്കുന്നതും പടർന്നു പിടിക്കുന്നതുമായ ഗുരുതര സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്നു ജീവനക്കാര്‍.

രോഗബാധ റിപ്പോർട്ട്‌ ചെയ്തു തുടങ്ങിയപ്പോൾ തന്നെ ഈ കാര്യം KLSA അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
എന്നാൽ നൂറിലധികം ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും കോവിഡ് ബാധിതരായിരിക്കുന്ന സാഹചര്യത്തിലും രോഗനിയന്ത്രണത്തിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതിൽ ജീവനക്കാരുടെ ആശങ്ക KLSA അറിയിക്കുന്നു.

ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയെ മുൻ നിർത്തി രോഗ നിയന്ത്രണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

ഈ സാഹചര്യത്തിൽ സഭാ സമിതി യോഗങ്ങൾ ഉൾപ്പെടെയുള്ളവ ഒഴിവാക്കി കൊണ്ട് അടുത്ത രണ്ട് ആഴ്ചത്തേക്ക് നിയമസഭ സെക്രട്ടേറിയറ്റിൽ അടിയന്തര കോവിഡ് നിയന്ത്രണ നടപടികൾ സ്വീകരിക്കണമെന്ന് കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് അസോസിയേഷൻ അഭ്യർത്ഥിക്കുന്നു.

Related posts

Leave a Comment