സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് ഇളവുകള്‍ പ്രഖ്യാപിച്ചു ; തിയേറ്ററുകള്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് ഇളവുകള്‍ പ്രഖ്യാപിച്ചു. വിവാഹത്തിന് 50 പേര്‍ക്ക് പങ്കെടുക്കാം. ഗ്രാമസഭകള്‍ ചേരാനും അനുമതി നല്‍കിയിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. തിയേറ്ററുകള്‍ തുറക്കും.

ഈ മാസം 25 മുതല്‍ തിയേറ്ററുകളില്‍ സിനിമാ പ്രദര്‍ശനം ആരംഭിക്കും. അമ്ബത് ശതമാനം സീറ്റുകളില്‍ മാത്രമായിരിക്കും പ്രവേശനമുണ്ടാകുക. തിയേറ്ററുകളില്‍ പോകാന്‍ വാക്സീന്‍ നിര്‍ബന്ധം. മുഖ്യമന്ത്രി വിളിച്ച്‌ ചേര്‍ത്ത കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

Related posts

Leave a Comment