ഹോട്ടൽ 18 റാക്കറ്റ്: കൂടുതൽ പെൺകുട്ടികൾ കുടുങ്ങും, ഏഴു യുവതികൾക്കെതിരേ കേസ്

കൊച്ചി: നമ്പർ 18 ഹോട്ടലിൽ നടന്ന മയക്കുമരുന്ന് ഡിജെ പാർട്ടികളുടെ സംഘാടകർക്ക് സംസ്ഥാനത്തിന്റെ പല ഭാ​ഗത്തും വലിയതോതിലുള്ള റാക്കറ്റുകളുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ സൈജു തങ്കച്ചന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. മോഡലുകളെ അനുവാദമില്ലാതെ പിന്തുർന്നതിന്റെ പേരിൽ കേസിൽ ഉൾപ്പെടുത്തിയ സൈജു തങ്കച്ചൻ കൊച്ചിയിലെ മയക്കുമാരുന്ന് റാക്കറ്റിന്റെ പ്രധാന കണ്ണിയാണെന്നാണ് പൊലീസ് കരുതുപന്നത്. കൊച്ചിയിൽ നിന്നു യുവതികളെ ക്യാൻവാസ് ചെയ്ത് ഇടുക്കി, ആലപ്പുഴ ജില്ലകളിലും എത്തിച്ച് നിശാ പാർ്ടടികളടക്കം നടത്തിയെന്നാണു വിവരം. തൃക്കാക്കര, ഇൻഫോപാർക്ക്, ഫോർട്ട് കൊച്ചി, മരട്, പനങ്ങാട്, എറണാകുളം സൗത്ത്, ഇടുക്കി ആനച്ചാൽ സ്റ്റേഷനുകളിലായാണ് 17 കേസുകൾ രജസ്റ്റർ ചെയ്തിരിക്കുന്നത്.
ലഹരിപാർട്ടികളിൽ പങ്കെടുത്ത ഏഴ് യുവതികളടക്കം 17 പേർക്കെതിരെ മയക്കുമരുന്ന് ഉപയോഗിച്ചതിന് പൊലീസ് കേസെടുത്തു. ഏഴ് പൊലീസ് സ്റ്റേഷനുകളിലായി ആകെ 17 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പെൺകുട്ടികളെയടക്കം ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും മിക്കവരും ഹാജരായില്ല. 18 ഹോട്ടലുമായി ബന്ധപ്പെട്ട ഉന്നതരുടെ ഒത്താശയോടെ ഇവർ മുങ്ങി. മിക്കവരും തങ്ങളുടെ മൊബൈൽ സിമ്മുകളും നശിപ്പിക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്തു.
പുതിയ കേസുകൾക്ക് വഴിവെച്ചത് സൈജു തങ്കച്ചൻറെ മൊബൈൽ ഫോണിലെ ദൃശ്യങ്ങളാണ്. ഫോണിലെ രഹസ്യ ഫോൾഡറിൽ നിന്ന് രാസലഹരിയും കഞ്ചാവും ഉൾപ്പടെ ഉപയോഗിക്കുന്നതിന്റെ നിരവധി വീഡിയോ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സൈജുവിൻറെ ഈ കുറ്റസമ്മത മൊഴിയുടെയും വിഡീയോകളുടെയും അടിസ്ഥാനത്തിലാണ് മയക്കുമരുന്ന പാർട്ടികൾ നടന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേകം കേസെടുത്തത്. കൂടുതൽ പെൺകുട്ടികൾ കേസിൽ കുടുങ്ങുമെന്നാണു സൂചന. ഇവരിൽ വിദ്യാർഥിനികളും ടെക്കികളുമുണ്ട്.
മോഡലുകൾ ഡിജെ പാർട്ടിയിൽ പങ്കെടുത്ത നമ്പർ 18 ഹോട്ടലിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ സൈജു മയക്കുമരുന്ന് പാർട്ടി നടത്തിയ കേസും ഇതിലുൾപ്പെടും.

Related posts

Leave a Comment