Connect with us
48 birthday
top banner (1)

Kerala

വീണ്ടും വരുന്നൂ, ബ്രൂവറീസ്, ഡിസ്റ്റിലറീസ്, ലക്ഷ്യം കേരള നിർമിത മദ്യത്തിന്റെ കയറ്റുമതി

Avatar

Published

on

കൊല്ലം: ഒന്നാം പിണറായി സ‍ർക്കാരിന്റെ കാലത്ത് ബ്രുവറിയും ഡിസ്റ്റിലറികളും അനുവദിച്ച ന‌ടപടി പുതിയ രൂപത്തിൽ വീണ്ടും വരുന്നു. അന്നു പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ തു‌ടർന്നു നിർത്തി വച്ച ബ്രൂവറികളും ഡിസ്റ്റിലറികളുമാണ് വീണ്ടും അനവുദാക്കാൻ കളമൊരുങ്ങുന്നത്. ഇതടക്കമുള്ള പുതിയ മദ്യനയത്തിന് എക്സൈസ് വകുപ്പ് രൂപം നൽകി. വിദേശത്തുള്ള മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയെത്തിയാലു‌ടൻ പുതിയ നയത്തിന് അം​ഗീകാരം ലഭിക്കും.
നിലവിൽ സംസ്ഥാനത്ത് സ്പിരിറ്റ് ഉത്പാദിപ്പിക്കുന്നില്ല. പുതിയ നയം വരുന്നതോ‌ടെ ഈ നിലയ്ക്ക് മാറ്റമുണ്ടാകും. സ്പിരിറ്റ് ഉത്പാദനം വർധിപ്പിക്കുന്നതു വഴി കേരളത്തിൽത്തന്നെ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ ഉത്പാദനം കൂ‌ടും. ഇതോടെ മദ്യത്തിന്റെ ഉപയോ​ഗവും വലിയ തോതിൽ വർധിക്കും.
പഴവ‍ർഗങ്ങളിൽ നിന്നും കർഷക സംഘങ്ങളെയും മദ്യം ഉത്പാദിപ്പിക്കാൻ അനുവദിക്കും. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ നീര പദ്ധതി അട്ടിമറിച്ചാണ് പുതിയ മദ്യ നയത്തിനു രൂപം നൽകുന്നത്. നീരയ്ക്കു പകരം കർഷകർ ഉൽപ്പാദിപ്പിക്കുന്ന വീഞ്ഞ് ബെവ്ക്കോ വഴി വിൽക്കും.
ബാ‍ർ ലൈസൻസ് ഫീസ് വ‍ർദ്ധിപ്പിക്കാനും മദ്യനയം ശുപാ‍ർശ ചെയ്യുന്നു. പബുകളും, നെറ്റ് ക്ലബുകളും അനുവദിക്കുന്നതിൽ ചർച്ച വന്നുവെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നി‍ർദ്ദേശങ്ങൾ നടപ്പാക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഒരുവശത്ത് ഉല്പാദനം കൂട്ടുമ്പോൾ മറുവശത്ത് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും നയത്തിൽ നിർദ്ദേശങ്ങളുണ്ട്. എന്നാൽ ഇതു ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നാണ് ആക്ഷേപം. മദ്യനയത്തിനെതിരേ കെസിബിസി അടക്കമുള്ള സംഘടനകൾ ഇതിനകം തന്നെ രം​ഗത്തു വന്നിരുന്നു.
സംസ്ഥാനത്തിനകത്ത് മദ്യ ഉൽപ്പാദന കൂട്ടി പുറത്തേക്ക്കയറ്റുമതിയും പ്രോത്സാഹിപ്പിക്കാൻ തീരുമാനമെടുത്താൻ പുതിയ ഡിസ്റ്റിലറികളെ കുറിച്ചുള്ള ചർച്ചകളും ആരംഭിക്കുമെന്നാണ് സൂചന. ഷാപ്പുകൾക്ക് നക്ഷത്ര പദവി നൽകുന്നതാണ് മറ്റൊരു നിർദ്ദേശം. ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് കള്ള് കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിച്ച് നിരീക്ഷിക്കും.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ശ്രുതിയെ വീണ്ടും തനിച്ചാക്കി ജെൻസൺ വിടവാങ്ങി

Published

on

കൽപറ്റ: വയനാട് വെള്ളാരംകുന്നിൽ ഓമ്നി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്പലവയൽ ആണ്ടൂർ സ്വദേശി ജെൻസൺ മരിച്ചു. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേർ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ഇദ്ദേഹം. അനിയന്ത്രിതമായ രക്തസ്രാവത്തെ തുടർന്ന് ജെൻസൻ അതീവ ഗുരുതരാവസ്ഥയിൽ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുതവരൻ ജെൻസനുവേണ്ടി കേരളമാകെ പ്രാർത്ഥനയിലായിരുന്നു. ഉരുൾപൊട്ടലിൽ അച്‌ഛനും അമ്മയും സഹോദരിയുമടക്കം എല്ലാവരെയും നഷ്ടപ്പെട്ട ശ്രുതി. ചേർത്ത് പിടിക്കാൻ ആകെയുണ്ടായിരുന്നത് പ്രതിശുത വരൻ ജെൻസൻ മാത്രമായിരുന്നു. പത്തു വർഷത്തെ പ്രണയത്തിനു പിന്നാലെ ഓണത്തിന് ശേഷം വിവാഹം നടത്താമെന്ന് നിശ്ചയിച്ചതാണ്. ഉരുൾപൊട്ടലുണ്ടാക്കിയ നോവ് പതിയെ മറന്നു തുടങ്ങിയതിനിടെയാണ്
വാഹനാപകടത്തിന്റെ രൂപത്തിൽ വിധി വീണ്ടും വില്ലനായത്.

Advertisement
inner ad
Continue Reading

Kannur

കോളേജ് തിരഞ്ഞെടുപ്പിലെ പരാജയം ; അക്രമം അഴിച്ചുവിട്ട് എസ്എഫ്ഐ

Published

on

കണ്ണൂർ: പള്ളിക്കുന്ന് കൃഷ്‌ണമെനോൻ
വനിതാ കോളേജിൽ എസ്എഫ്ഐ അക്രമം. കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌ മുന്നണി വിജയിച്ചതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ അക്രമം അഴിച്ച് വിടുകയായിരുന്നു. ആഹ്ളാദ പ്രകടനം നടത്തുകയായിരുന്ന കെഎസ- എംഎസ്എഫ് നേതാക്കളെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു.

പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു അക്രമം. എംഎസ്എഫ് പ്രവർത്തകരായ ഷാനിബ്, അസർ എന്നിവർക്കാണ് പരുക്ക് പറ്റിയത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് കനത്ത പരാജയം നേരിട്ടിരുന്നു. 10 വർഷത്തിന് ശേഷമാണ് കെഎസ്‌യു മുന്നണി വനിതാ കോളേജിൽ വിജയം നേടുന്നത്. 7 മേജർ സീറ്റുകളിൽ കെഎസ്‌യു മുന്നണി വിജയിച്ചു.

Advertisement
inner ad
Continue Reading

Kerala

പിവി അൻവറിന്റെ ഫോൺ ചോർത്തൽ ആരോപണത്തിൽ റിപ്പോർട്ട് തേടി ​ഗവർണർ

Published

on

തിരുവനന്തപുരം: തിരുവനന്തപുരം: പി.വി. അൻവറിന്റെ ആരോപണങ്ങളിൽ നിന്ന് തലയൂരാൻ ശ്രമിക്കുന്ന സർക്കാരിനെ കൂടുതൽ വെട്ടിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാരുടെ ഉൾപ്പെടെ ഫോൺ ചോർത്തൽ നടന്നെന്ന അൻവറിൻ്റെ ആരോപണത്തിലാണ് ഗവർണർ ഇടപെട്ടിരിക്കുന്നത്. ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടു.

എഡിജിപി മന്ത്രിമാരുടേത് അടക്കം ഫോൺ ചോർത്തുന്നുവെന്നായിരുന്നു അൻവറിന്റെ ആരോപണം. മന്ത്രിമാരുടെ ഫോൺ ചോർത്തുന്നു എന്നത് ഗൗരവതരമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. താൻ പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന് അൻവർ തന്നെ തുറന്നുപറഞ്ഞതും ഗൗരവത്തോടെ കാണണമെന്നും ഗവർണർ വ്യക്തമാക്കി. അൻവറിൻ്റെ ഫോൺ ചോർത്തൽ ആരോപണങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് ഇത്രനാളും സർക്കാർവൃത്തങ്ങൾ ചെയ്‌തിരുന്നത്. അതിനിടെയാണ് അൻവറിന്റെ ആരോപണങ്ങൾ ആയുധമാക്കി ഗവർണർപുതിയ പോർമുഖം തുറന്നിരിക്കുന്നത്.

Advertisement
inner ad

പി.വി. അൻവർ എംഎൽഎയും ഒരു ഐപിഎസ് ഓഫീസറുമായുള്ള ഫോൺ സംഭാഷണത്തിൻ്റെ, എംഎൽഎ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് വളരെ ഗുരുതരമാണ്. സർക്കാർ കാര്യങ്ങളിൽ ചിലർ ഇടപെടുന്നു എന്നാണ് ഗവർണറുടെ കത്തിൽ വ്യക്തമാകുന്നത്. പോലീസ് ഉദ്യോഗസ്ഥരും ക്രിമിനലുകളും തമ്മിൽ അവിശുദ്ധ ബന്ധം ഉണ്ടെന്ന് തെളിയുന്നു. അൻവറിനെതിരെയും കേസ് എടുക്കണമെന്നും സ്വന്തം നിലക്ക് ഫോൺ ചോർത്തിയതും ഗുരുതര കുറ്റമാണെന്നും ഗവർണറുടെ കത്തിൽ പറയുന്നുണ്ട്.

പുറത്ത് വന്ന സംഭാഷണങ്ങളിൽ പോലീസിനുള്ള ക്രിമിനൽ ബന്ധം വ്യക്തമാണെന്നും ഗവർണറിൻ്റെ കത്തിൽ പറയുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള അധികൃതരുടെ ടെലിഫോൺ സംഭാഷണങ്ങൾ പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥർ ചോർത്തുന്നത് വലിയ കുറ്റമാണെന്നും നിയമപ്രകാരമുള്ള നടപടികൾ അത്യാവശ്യമാണെന്നും കത്തിൽ സൂചിപ്പിക്കുന്നു.

Advertisement
inner ad
Continue Reading

Featured