അണക്കെട്ടുകൾ മിക്കതും തുറന്നു, തീരങ്ങളിൽ അതി ജാ​ഗ്രതാ നിർദേശം

ഇടുക്കി: ഇടുക്കി ഡാമിൻ്റെ 2 ഷട്ടറുകൾ കൂടി വൈകിട്ട് മൂന്നരയ്ക്ക് തുറന്നു. രണ്ടു ഷട്ടറുകളിൽ നിന്നുമായി സെക്കൻഡിൽ 50000 ലിറ്റർ വെള്ളം തുറന്നു വിടാനാണ് തീരുമാനം. ഇതോടെ ഇടുക്കി ഡാമിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിൻറെ അളവ് രണ്ടര ലക്ഷം ലിറ്റർ ആകും.
ഇടുക്കി അണക്കെട്ടിൻ്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് സ്പിൽവേയിലൂടെ ഒഴുക്കുന്ന വെളളത്തിൻ്റെ അളവ് വർദ്ധിപ്പിച്ചിട്ടുളളതിനാലുമാണ് ഡാം കൂടുതൽ തുറക്കാൻ തീരുമാനിച്ചത്. ചെറുതോണി അണക്കെട്ടിൻ്റെ അഞ്ചാമത്തേയും ഒന്നാമത്തേയും ഷട്ടറുകൾ 40 സെ.മീ ഉയർത്തി 260 ക്യുമെക്സ് വരെ ജലം പുറത്തേക്കൊഴുക്കും. ഈ സാഹചര്യത്തിൽ ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തണമെന്ന് അധികൃത‍ർ നിർദ്ദേശിച്ചു.
പാലക്കാട് മലമ്പുഴ ഡാമിൻ്റെ തുറന്ന ഷട്ടറുകൾ 30 സെൻ്റി മീറ്ററിൽ നിന്ന് 40 സെ.മി ആയി ഉയർത്തിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പാലക്കാട്ടെ ശിരുവാണി ഡാം റിവ4 സ്ലൂയിസ് ഷട്ട4 2.00 മീറ്റർ ആക്കി ഉയർത്തുന്നതാണ്. മഴ ശക്തമായ സാഹചര്യത്തിൽ കാഞ്ഞിരപ്പുഴ ഡാമിലെ ഷട്ടറുകൾ 80 സെൻറീമീറ്ററില് നിന്ന് 100 സെൻറീമീറ്റർ ആയി ഉയർത്തുന്നതാണ് 4 മണിയോടുകൂടി ആയിരിക്കും ഉയർത്തുന്നത്.

Related posts

Leave a Comment