ഒമിക്രോൺ വകഭേ​ദത്തിൽ ലോകം ആശങ്കയിൽ, ഇസ്രയേൽ അതിർത്തി അടച്ചു

ന്യൂഡൽഹി: കോവിഡ് 19 ന്റെ പുതിയ വകഭേദമായ ഒമിക്രോൺ വൈറസ് ലോകത്തിന്റെ പല ഭാ​ഗത്തും വരവറിയച്ചതോടെ വീണ്ടും ആശങ്ക. ഇസ്രയേൽ അതിർത്തികൾ അടുത്ത 14 ദിവസത്തേക്ക് അടച്ചു. രാജ്യത്ത് ഒമിക്രോൺ വ്യപ‌നം സംശയിക്കുന്ന സാഹചര്യത്തിൽ വിദേശ പൗരന്മാർക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അറിയിച്ചു. വിദേശങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി.
ജർമനിയുടെ തെക്കൻ സംസ്ഥാനമായ ബവേറിയയിൽ രണ്ട് പേർക്ക് ഒമിക്രോൺ വൈറസ് ബാധിച്ചതായി കണ്ടെത്തിയെന്ന് ദേശീയ. ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. ബൽജിയവും ആശങ്കയിലാണ്. പുതിയ വൈറസിന്റെ പോസിറ്റിവ് സ്റ്റെയിൻ ലഭിച്ചതായി വിദ​ഗ്ധർ അറിയിച്ചു. യുഎസിൽ ഒമിക്രോൺ സാന്നിധ്യം തള്ളിക്കളയാനാകില്ലെന്ന് ആരോ​ഗ്യവകുപ്പിലെ സിഡിസി വിഭാ​ഗം അറിയിച്ചു. എന്നാൽ ആർക്കെങ്കിലും പുതിയ വൈറസ് വ്യാപിച്ചതായി സ്ഥിരീകരണമില്ല. ആരോ​ഗ്യ വിദ​ഗ്ധരുടെ അഭിപ്രായത്തോട് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും പ്രതികരിച്ചില്ല.
യുകെയിലും ഇറ്റലിയിലും രോ​ഗം സ്ഥിരീകരിച്ചു. ഒമിക്രോൺ വകഭേദം ആ​ദ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്കൻ മേഖലയിൽ നിന്നാണ് ഇം​ഗ്ലണ്ടിൽ പുതിയ വൈറസ് എത്തിയതെന്നാണു സംശയം. എട്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ രോ​ഗത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. മൊസാംബിക്കിൽ നിന്നെത്തിയ രണ്ടു പേർക്കാണ് ഇറ്റലിയിലൽ ​രോ​ഗം സ്ഥിരീകരിച്ചത്. ഈരാജ്യങ്ങളിലേക്ക് പല ലോകരാജ്യങ്ങളും തങ്ങളുടെ പൗരന്മാർക്ക് പ്രവേശനാനുമതി നിഷേധിച്ചിട്ടുണ്ട്.
ഇന്ത്യയിലും പുതിയ സാഹചര്യം ആശങ്ക പരത്തുന്നുണ്ട്. ആഭ്യന്തര- വിദേശ വിമാന സർവീസുകളെ നിയന്ത്രിക്കുമെന്ന സൂചനയാണ് വിവിധ തലങ്ങളിൽ നിന്ന് ഉയരുന്നത്. കൊവിഡ് വകഭേദത്തിൽ പരിഭ്രാന്ത്രി വേണ്ടെന്ന് ഐസിഎംആർ അറിയിച്ചു,ജാഗ്രത തുടർന്നാൽ മതി.അതിതീവ്ര വ്യാപനത്തിനുള്ള തെളിവുകൾ ഇതുവരെയില്ല. വാക്സിനേഷൻ നടപടിയെ പുതിയസാഹചര്യം ബാധിക്കരുത് എന്നും ഐസിഎംആർ.ചില രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവ്വീസുകൾക്ക് ഇന്ത്യ നിയന്ത്രണം തുടർന്നേക്കും.
കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം പുനപരിശോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. മുംബൈ വിമാനത്താവളത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തുന്നവർക്ക് ക്വാറൻറീൻ ഏർപ്പെടുത്തി. ഒരാഴ്ചയാണ് ക്വാറന്റീൻ. വിമാനത്താവളങ്ങളിൽ ഉൾപ്പടെ പരിശോധന കർശനമാക്കാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജാഗ്രത നിർദേശം ലഭിച്ചതിന് പിന്നാലെ വിവിധ സംസ്‌ഥാനങ്ങളും വിദേശ യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

Related posts

Leave a Comment