‘എടീ എന്ന് വിളിച്ച് അപമാനിച്ചു’: ആലുവ സിഐ സുധീറിനെതിരെ പരാതിയുമായി യുവതി

ഗാര്‍ഹിക പീഡന പരാതിയുമായി വരുന്നവരോട് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിഐ സി.എൽ.സുധീര്‍ മോശമായി പെരുമാറിയതിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഭര്‍ത്താവിനെതിരെ പരാതി നല്‍കിയപ്പോള്‍ സുധീര്‍ കേസെടുക്കാതെ ‘എടീ’ എന്ന് വിളിച്ച് അപമാനിച്ചെന്ന് യുവതി പറഞ്ഞു. ശനിയാഴ്ച വൈകിട്ട് പരാതി നല്‍കിയശേഷം കേസെടുക്കാനായി ഞായറാഴ്ച ഉച്ചവരെ സ്റ്റേഷനില്‍തന്നെ കാത്തുനിന്നു. അതേസമയം, നിയമ വിദ്യാർഥിനി മോഫിയ പർവീണ്‍ (23) തൂങ്ങിമരിച്ച സംഭവത്തിലെ പൊലീസ് വീഴ്ചയിൽ സുധീറിനെതിരെ പ്രതിഷേധം കനക്കുകയാണ്. സിഐയെ ഉടൻ സസ്പെൻറ് ചെയ്യണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹനാൻ എംപിയും അൻവർ സാദത്ത് എംഎൽഎയും ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമാണ് ആലുവ പൊലീസ് സ്റ്റേഷന് മുൻപിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നത്.

Related posts

Leave a Comment