സദാചാര ഗൂണ്ടായിസംഃ മാനസിക വെല്ലുവിളിയുള്ള യുവാവിനു ക്രൂരമര്‍ദനം

മലപ്പുറ​ഃ സദാചാര പൊലീസ് ചമഞ്ഞ് യുവാവിന് നേരെ ഗൂണ്ടാ ആക്രമണം. തിരൂരിനടുത്ത് ചെറിയമുണ്ടത്താണ് സദാചാര പൊലീസ് ചമഞ്ഞ് യുവാവിന് നേരെ ആക്രമണമുണ്ടായത്. സല്‍മാനുല്‍ എന്ന യുവാവിനെയാണ് ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് ആക്രമിച്ചത്. ഒരു പെണ്‍കുട്ടിയുമായി വാട്സ്‌ആപ്പില്‍ ചാറ്റ് ചെയ്തെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.

ഇയാളെ മര്‍ദ്ദിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി അക്രമി സംഘം പ്രചരിപ്പിക്കുകയും ചെയ്തു. സല്‍മാനുൻ്റെ അമ്മ സുഹ്റ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന മകനെയാണ് ആക്രമിച്ചതെന്ന് സുഹ്റ പരാതിയില്‍ ആരോപിക്കുന്നു.

Related posts

Leave a Comment