എം.എൽ.എയുടെ പരിശ്രമത്തിന് മന്ത്രിയുടെ അംഗീകാരം, മൂവാറ്റുപുഴയിലെ വെള്ളപ്പൊക്കത്തിനു പരിഹാരമാകും

മുവാറ്റുപുഴ : മലങ്കര ഡാം മൂലം മൂവാറ്റുപുഴ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമുണ്ടാകുന്ന പ്രളയം തടയുന്നതിനുള്ള കർമപദ്ധതി തയാറാക്കുന്നതിന് റോഷി അഗസ്ത്യൻ മന്ത്രിയും- വകുപ്പ് തല ഉദ്യോഗസ്ഥരും പങ്കെടുത്ത ഓപ്പറേഷൻ ഫ്ലഡ് – മുവാറ്റുപുഴ എന്ന സെമിനാറിലാണ് മന്ത്രിയിൽ നിന്നും തീരുമാനം ഉണ്ടായത്.

ആദ്യ പടിയായുള്ള നടപടി ക്രമങ്ങൾ മലങ്കര ഡാമിലെ ജലനിരപ്പ് താഴ്ത്തി ക്രമീകരിക്കാൻ എടുക്കേണ്ട നടപടികൾക്കായി ഉന്നത തലയോഗം തിരുവനന്തപുരത്ത് ചേരും.ചെക്ക് ഡാമിന് ഷട്ടർ സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ഒരു മാസത്തിനുള്ളിൽ തയ്യാറാക്കി നൽകാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.

മുവാറ്റുപുഴയിലെ തോടുകളുടെയും നദിയുടെയും എക്കലും ചെളിയും നീക്കം ചെയ്യാനുള്ള നടപടികൾക്ക് നിർദേശം.
ഡോ മാത്യു കുഴൽനാടൻ എം എൽ എ, മുൻ എം എൽ എ ജോസഫ് വാഴയ്ക്കൻ, നഗരസഭ ചെയർമാൻ പി പി എൽദോസ്, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ്, എ മുഹമ്മദ്‌ ബഷീർ, പഞ്ചായത്ത്‌ പ്രസിഡന്റ്‌മാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനാ പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.

Related posts

Leave a Comment