ഒപ്പ് ശേഖരണം ഉത്ഘാടനം നിര്‍വഹിച്ചു


പറപ്പൂര്‍ : ആള്‍ ഇന്ത്യാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഇന്ധന വില വര്‍ധനവിനെതിരെ പൊതുജനങ്ങളില്‍ നിന്നും ഒപ്പ് ശേഖരിച്ചു കൊണ്ടുള്ള പ്രധിഷേധപരിപാടിയുടെ പറപ്പൂര്‍ മണ്ഡലം തല ഒപ്പ് ശേഖരണത്തിന്റെ ഉത്ഘാടനം ചോലക്കുണ്ട് വാര്‍ഡ് 18 ല്‍ വെച്ചു മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് മൂസ്സ ടി എടപ്പനാട്ട് നിര്‍വഹിച്ചു. വാര്‍ഡ് സെക്രട്ടറി അഷ്‌റഫ് കൊളക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ഒഐസിസി കുവൈറ്റ് മലപ്പുറം ജില്ലാ പ്രസിഡന്റ് കെപി മുഹമ്മദ് അലി ചടങ്ങില്‍ സന്നിഹിതനായി.

Related posts

Leave a Comment