“ഭാഷയുടെ , ദേശത്തിന്റെ അതിർവരമ്പുകൾ ഇല്ലാതെ സഹജീവിക്ക്‌ ഒരു കരുതൽ “

ആരോരുമില്ലാതെ വാർദ്ധക്യസഹജമായ അസുഖങ്ങളാൽ റോഡരുകിൽ കഴിഞ്ഞിരുന്ന മൂർത്തിയെ കഴിഞ്ഞ ഒരു മാസമായി ശ്രുശ്രൂശിച്ച്‌ കൊണ്ടിരിക്കുകയായിരുന്നു ഒറ്റപ്പാലം സ്വദേശികളായ അഷറഫ്‌ ലെൻസ്മാനും , ഷമീർ സികെയും , ഒറ്റപ്പാലം പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റ്‌ വളണ്ടിയേഴ്സും ഒറ്റപ്പാലത്തെ കോൺഗ്രസ്സ്‌ പ്രവർത്തകരും കൂടിയാണു ഇവർ രണ്ട്‌ പേരും ,
അഷറഫ്‌ മണ്ഡലം കോൺഗ്രസ്സ്‌ സെക്രട്ടറിമാരിൽ ഒരാൾ കൂടിയാണു ,

മൂർത്തി ശസ്ത്രക്രിയയ്ക്ക് മുമ്പ്

ഈ കഴിഞ്ഞ ലോക്ക്‌ ഡൗൺ തുടങ്ങിയ സമയത്ത്‌ മരുന്നോ ഭക്ഷണമോ ആവശ്യമെങ്കിൽ ഞങ്ങളെ വിളിക്കുക എന്ന ഒരു ഫേസ്ബുക്ക് പോസ്റ്റിൽ നിന്നാണു തുടക്കം , ലോക്ക്‌ഡൗൺ സമയങ്ങളിൽ ഒറ്റപ്പാലം പ്രദേശങ്ങളിൽ നിരാലംബരായവർക്കും , രോഗികൾക്കും ഭക്ഷണമെത്തിക്കാൻ പ്രിയദർശിനിയുടെ വളണ്ടിയർമാരായ അഷറഫും , ഷമീറുമടങ്ങുന്ന ടീം സദാ സന്നദ്ധരായി ഉണ്ടായിരുന്നു, കൂടാതെ കോവിഡ്‌ കാലത്തിന്റെ കരുതലിന്റെ കാവൽഭടന്മാരായിരുന്ന പോലീസ്‌ ഉദ്യോഗസ്ഥർക്ക്‌ ചായയെത്തിക്കാനും പ്രിയദർശിനിയുടെ ടീമിൽ ഇവർ ഉണ്ടായിരുന്നു , അതിനിടയിൽ കണ്ണിയമ്പുറം ഭാഗത്ത്‌ ഒരു നിർദ്ധന കുടുംബത്തിനു ഹൃദ്രോഗിക്ക്‌ ആവശ്യമായ മരുന്ന് എത്തിച്ച്‌ നൽകിയത്‌ പോസ്റ്റിട്ടതിനു താഴെ വന്ന ഒരു കമന്റിൽ നിന്നാണു ഇവർ മൂർത്തിയെ കുറിച്ചറിയുന്നത്‌ ,

20 വർഷത്തിലേറെയായി തഞ്ചാവൂരിൽ നിന്നും മൂർത്തി ഒറ്റപ്പാലത്തെത്തിയിട്ട് ,
കണ്ണിയമ്പുറത്തും ഒറ്റപ്പാലത്തുമായി ഓരോ വീടുകളിലേയും തൊടിയും പറമ്പും വൃത്തിയാക്കുക , വിറക്‌ വെട്ടുക തുടങ്ങിയ ചെറിയ ചെറിയ ജോലികൾ ചെയ്ത് നിത്യവൃത്തി നടത്തിയിരുന്ന മൂർത്തിയുടെ രണ്ടു കണ്ണുകളിലും തിമിരം ബാധിച്ചിരിക്കുന്നു ,കാഴ്ച്ച കുറവാണ്. പ്രായാധിക്യത്താൽ പണിയെടുക്കാനും വയ്യാതായി. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത ഇയാൾ ഒറ്റപ്പാലം സെമാൽക്ക് ഹോസ്പിറ്റലിന് എതിർ വശത്തുള്ള ഒരു ഫ്ലാറ്റിന് സൈഡിലാണ് ദിവസം തള്ളിനീക്കുന്നത്. ഇദ്ദേഹത്തിന്റെ കണ്ണ് തിമിര ശസ്ത്രക്രീയ ചെയ്യാനോ മറ്റ്‌ സഹായങ്ങളോ ചെയ്ത്‌ തരാൻ കഴിയുമോ എന്ന് ചോദിച്ച്‌ കണ്ണിയമ്പുറം സ്വദേശിനി സതീദേവിയാണു ഇവരെ ബന്ധപ്പെട്ടത്‌ ,

അത്‌ പ്രകാരം അഷ്റഫ്‌ ലെൻസ്മാനും , ഷമീർ സികെയും കൂടി കണ്ണിയമ്പുറം എത്തി‌ മുൻ കൗൺസിലർ ആയിരുന്ന ബാബുവിനെ കൂട്ടി മൂർത്തിയെ കണ്ടെത്തി , അന്ന് തന്നെ ആൾക്ക്‌‌ ‌ വേണ്ടുന്ന ഭക്ഷണത്തിനും , മറ്റ്‌ ചികിൽസാ സഹായങ്ങൾക്കും സഹായിക്കാമെന്ന് ഉറപ്പ്‌ കൊടുക്കുകയും ചെയ്തു ..

ശസ്ത്രക്രിയയ്ക്കുശേഷം മൂർത്തി

അന്ന് മുതൽ ഒരു മാസത്തോളം മൂർത്തിയുടെ പിന്നിൽ തന്നെയായിരുന്നു ഇവർ, പ്രിയദർശിനി
നടത്തിയിരുന്ന സമൂഹ അടുക്കളയിൽ നിന്ന് ലോക്ക്ഡൗൺ എല്ലാ ദിവസവും മൂർത്തിക്ക്‌ ഭക്ഷണം എത്തിച്ചു കൊടുത്തിരുന്നു ഇവർ

മെയ്‌ 30നു തന്നെ മൂർത്തിയെ ഒറ്റപ്പാലം ഐ കെയർ ഹോസ്പിറ്റലിൽ
എത്തിച്ചു , ഡോക്ടർ സന്ധ്യ മൂർത്തിയെ വിശദമായി പരിശോധനകൾക്ക്‌ ശേഷം ഓപ്പറേഷൻ നിർദ്ദേശിച്ചു, അതിനു മുൻപ്‌ ഡോക്ടർ മനോജിനെ കാണിച്ച്‌ മറ്റ്‌ അസുഖങ്ങളൊന്നും ഇല്ലായെന്ന് ഉറപ്പ്‌ വരുത്താനും നിർദ്ദേശിച്ചു,
അതിൻ പ്രകാരം പിറ്റേ ദിവസം മൂർത്തിയെയും കൂട്ടി ഡോക്ടർ മനോജിനെ പോയി കാണുകയും അദ്ദേഹം ചില മരുന്നുകൾ ഒരു മാസത്തിനു നിർദ്ദേശിക്കുകയും ചെയ്തു, ഇസിജി , ലാബ്‌ ടെസ്റ്റ്‌ , കോവിഡ്‌ ടെസ്റ്റ്‌ എന്നിവയൊക്കെ കഴിഞ്ഞ്‌ ആളെ കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതി മൂർത്തിയുടെ ആദ്യ ഓപ്പറേഷനു ഒറ്റപ്പാലം ഐ കെയർ ഹോസ്പിറ്റലിൽ വേണ്ടി അഡ്മിറ്റ്‌ ചെയ്തു, ഓപ്പറേഷനു മുൻപ്‌ ശസ്ത്രക്രിയ വസ്ത്രങ്ങൾ ഒക്കെ ഒരുക്കി കൊടുക്കുമ്പോൾ
മൂർത്തിയുടെ കണ്ണുകൾ എന്തിനോ നിറഞ്ഞിരിക്കുന്നത്‌ കണ്ട്‌ സമാധാനിപ്പിച്ചപ്പോൾ
തൊഴുകയ്യോടെയാണു മൂർത്തി ഓപ്പറേഷൻ തീയറ്ററിനുള്ളിലേക്ക്‌ നടന്ന് നീങ്ങിയത്‌ ,

ആദ്യ ഓപ്പറേഷൻ കഴിഞ്ഞു കണ്ണിന്റെ കെട്ടഴിച്ചപ്പോഴും മൂർത്തിയുടെ കണ്ണിൽ കണ്ണീരായിരുന്നു “ഇപ്പോ എല്ലാവരെയും നല്ല കളറായി കാണുന്നുണ്ട്‌ ” എന്നായിരുന്നു ആദ്യ പ്രതികരണം , ആ സന്തോഷത്തിൽ പങ്ക്‌ ചേർന്ന് ഡോകടറും നഴ്സുമാരും കൂടെ അഷറഫും ഷമീറും മനസ്സ്‌ നിറഞ്ഞ്‌ ചിരിച്ചു ,

ഈ സംഭവം ഇവരുടെ
ശ്രദ്ധയിൽ എത്തിച്ച സതീദേവി മുതൽ ആളെ കണ്ടെത്തുന്ന മുതൽ പൂർണ്ണ പിന്തുണയുമായി ഒപ്പം നടന്ന ബാബു , ഒറ്റപ്പാലം ഐ കെയർ ഹോസ്പിറ്റൽ മേധാവി ചന്ദ്രമോഹൻ സാറിനോടും , ഡോക്ടർ സന്ധ്യയോടും ,പി ആർ ഒ പ്രകാശ്‌ സാറിനോടും , സുരേഷേട്ടനും ,
അന്നം തന്ന് മൂർത്തിയെ ഊട്ടിയ പ്രിയദർശിനിയോടും , പിന്നെ കൂടെ നിഴലു പോലെ ഒപ്പം നിന്ന സുഹൃർത്തുക്കൾക്കും എല്ലാം
നന്ദി പറയുകയാണു അഷറഫും ഷമീറും ..

മൂർത്തിയെ ആദ്യം സന്ദർശിച്ച അഷറഫും ഷമീറും

“ഒരാൾ മുൻപിൽ വന്ന് ഒരു അപേക്ഷ പറഞ്ഞാൽ എങ്ങനെയാണു കയ്യൊഴിയുക എന്ന ചിന്തയിൽ നിന്നാണു ഈ ഉദ്യമത്തിനു ഇറങ്ങി പുറപ്പെട്ടത്,
ബാക്കിയെല്ലാം വഴിയെ വന്ന് ചേരുകയായിരുന്നു, ദൈവമെന്ന് പറയുന്ന ആളുടെ പിന്തുണയാണു എല്ലാ ഉദ്യമങ്ങളും വിജയത്തിലേക്ക്‌ എത്തിക്കുന്നത്‌ എന്ന് കരുതുന്നു ഞങ്ങൾ ,
ഒരാൾകൂടി നമ്മൾ കാരണം സന്തോഷിക്കുന്നു എന്നതും നമ്മൾ കാരണം ഉറ്റവരോ , ഉടയവരോ , കയറി കിടക്കാൻ ഒരു കൂര പോലും ഇല്ലാത്ത ഒരാൾക്ക്‌ ഈ ലോകത്തെ കാണാനും , സുരക്ഷിതമായി നടക്കാനും നമ്മൾ കാരണമായി എന്നതും വലിയ ചാരിതാർത്ഥ്യം നൽകുന്ന ഒന്നാണു ” എന്നാണു ഈ നന്മയുള്ള കൂട്ടുകാർ പറയുന്നത്‌ …

Related posts

Leave a Comment