ഇന്ധന വിലവര്‍ദ്ധനവിനെതിരെ ജനകീയ ഒപ്പ് ശേഖരണം.

മൂന്നിയൂര്‍ : ഇന്ധന വിലവര്‍ദ്ധനവിനെതിരെ എ.ഐ സി സിയുടെ ആഹ്വാന പ്രകാരം കെ.പി.സി. സി. നടത്തിവരുന്ന സമര പരമ്പരയുടെ ഭാഗമായി മൂന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി യുടെ ആഭിമുഖ്യത്തില്‍ മൂന്നിയൂര്‍, പടിക്കല്‍ എന്നി രണ്ട് മേഖലകളിലായി ജനകീയ ഒപ്പ് ശേഖരണം നടത്തി. മൂന്നിയൂര്‍ മേഖലയില്‍ തലപ്പാറ പെട്രോള്‍ പമ്പില്‍ മണ്ഡലം പ്രസിഡന്റ് കെ. മൊയ്തീന്‍ക്കുട്ടിയുടെ നെത്രത്വത്തില്‍ ഒപ്പ് ശേഖരണം നടന്നു. ഡി.സി.സി. വൈ: പ്രസിഡന്റ് വീക്ഷണം മൂഹമ്മദ് , മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് പി. ഷഹര്‍ബാന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആലിപ്പറ്റ ജമീല എന്നിവര്‍ സമര പന്തലില്‍ വന്ന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ഒപ്പ് രേഖപ്പെടുത്തി. പൂക്കാടന്‍ കുഞ്ഞിമോന്‍ ഹാജി.സി.കെ. അപ്പുക്കുട്ടന്‍, പി.പി. ഖലീല്‍ , മൊയ്തീന്‍ മൂന്നിയൂര്‍, ചാനേത്ത് അബ്ദു, പി.പി. ഷറഫു , കെ.പി.മുഹമ്മദ്,എന്‍.ശ്രീനിവാസന്‍ . കെഅയ്യപ്പന്‍. നൗഷാദ് . എം.പി.സിദ്ധീഖ്.പി. പി.വി. മുഹമ്മദ് ,ഷഫീഖ് പത്തൂര്‍. ആഷിര്‍ മരക്കാര്‍.സി.കെ.രാജീവ് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Comment