Connect with us
,KIJU

Ernakulam

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി ആരോപണം; റിവിഷൻ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Avatar

Published

on

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെയുള്ള മാസപ്പടി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷൻ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എന്നാൽ ഹർജിക്കാരൻ മരിച്ച സാഹചര്യത്തിൽ ബന്ധുക്കളെ കക്ഷിചേരാൻ അനുവാദിച്ച് വാദം കേൾക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഇതിനൊട് എതിർപ്പില്ലെന്നാണ് സർക്കാർ തീരുമാനം.

ആദായ നികുതി സെറ്റിൽമെന്റ് രേഖയിൽ പണം കൈപ്പറ്റിയ രാഷ്ടീയക്കാർക്കെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യം. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ഗിരീഷ് ബാബു മരിച്ച സാഹചര്യത്തിൽ ഭാര്യയെ കക്ഷിചേർത്ത് വാദം കേൾക്കണമെന്നാണ് ആവശ്യം.

Advertisement
inner ad

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ വിജിലൻസിന് പരാതി നൽകിയിരുന്നു. കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന പരാതി വിജിലൻസ് ഡയറക്ടർക്ക് നേരിട്ടാണ് കുഴൽനാടൻ നൽകിയത്. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെടുന്ന പരാതിക്കൊപ്പം തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പിവി എന്നാൽ പിണറായി വിജയനാണെന്ന് തെളിയിക്കുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ഇനി രണ്ടാം ഘട്ട പോരാട്ടമെന്ന് പറഞ്ഞ മാത്യു കുഴൽനാടൻ നിയമപോരാട്ടം തുടങ്ങിയെന്നും പറഞ്ഞിരുന്നു. ആരോപണം ഉന്നയിച്ചത് പുകമറ സൃഷ്ടിക്കാനല്ലെന്നും ചോദിച്ച ചോദ്യങ്ങൾക്ക് പിണറായി അടക്കം മറുപടി നൽകിയില്ലെന്നും കുഴൽനാടൻ ആരോപിച്ചു.

ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്‍റെ ഉത്തരവിൽ കാണുന്ന പിവി പരാമര്‍ശം മുഖ്യമന്ത്രി തള്ളിയതിന് പിന്നാലെയാണ് പി വി എന്നാൽ പിണറായി വിജയൻ തന്നെയെന്ന് നിയമപരമായി തെളിയിക്കും എന്ന് മാത്യു കുഴൽനാടന്‍റെ വെല്ലുവിളി. മാസപ്പടി വെറും ആരോപണമല്ല, നടന്നത് വലിയ അഴിമതിയാണ്. അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയൽ പെടുത്തി മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം. അതിനാവശ്യമായ രേഖകളും തെളിവുകളും വിജിലൻസ് ഡയറക്ടര്‍ ടികെ വിനോദ് കുമാറിന് നേരിട്ട് സമര്‍പ്പിച്ചെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.

Advertisement
inner ad

Ernakulam

ശ്രീക്കുട്ടനെ ചേർത്തുപിടിച്ച്, രാഹുൽ ഗാന്ധി

Published

on

കൊച്ചി: എസ്എഫ്ഐ നടത്തിയ തിരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ കേരളവർമ്മ കോളേജ് ചെയർമാൻ സ്ഥാനം നഷ്ടമായെങ്കിലും നിയമപോരാട്ടത്തിലൂടെ റീ കൗണ്ടിംഗ് നടത്താൻ അനുകൂല വിധി സമ്പാദിച്ച ശ്രീക്കുട്ടനെ നേരിൽകണ്ട് രാഹുൽ ഗാന്ധി. പോരാട്ടവീര്യം ഉയർത്തിപ്പിടിച്ച കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടനെ രാഹുൽ ഗാന്ധി ചേർത്തുപിടിച്ചു. നേതാവിന്റെ സാമീപ്യവും വാക്കുകളും ശ്രീക്കുട്ടന് പുതു ഊർജമായി. മൂന്നു ദിവസത്തെ മണ്ഡലപര്യടനത്തിനിടെ മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയപ്പോഴാണ് രാഹുൽ ഗാന്ധി ശ്രീക്കുട്ടനെ കണ്ടത്.

എസ്എഫ്ഐക്ക് കനത്ത തിരിച്ചടിയായി കേരളവർമ്മ കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കൗണ്ടിങ്ങിൽ അപാകതയുള്ളതായി ചൂണ്ടിക്കാട്ടി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് വിധി. ഒരു വോട്ടിന് താൻ ജയിച്ചതാണെന്നും കോളജ് അധികൃതർ റീ കൗണ്ടിംഗ് നടത്തി എസ്എഫ്ഐ സ്ഥാനാർത്ഥി കെ.എസ്. അനിരുദ്ധിനെ പത്ത് വോട്ടുകൾക്ക് വിജയിയായി പ്രഖ്യാപിച്ചെന്നും ശ്രീക്കുട്ടൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. റീ കൗണ്ടിംഗിനിടെ വൈദ്യുതി തടസപ്പെട്ടതും ഹർജിയിൽ ചൂണ്ടിക്കാട്ടി. അസാധു വോട്ടുകൾ റീകൗണ്ടിംഗിൽ സാധുവായതെങ്ങനെയെന്ന് ഹർജി പരിഗണിക്കുന്ന വേളയിൽ ഹൈക്കോടതി കോളേജ് അധികൃതരോട് ചോദിച്ചു. അസാധുവായ വോട്ടുകൾ ഒഴിവാക്കി മാനദണ്ഡങ്ങൾ പാലിച്ച് റീ കൗണ്ടിംഗ് നടത്താൻ കോടതി ഉത്തരവിട്ടു.

Advertisement
inner ad

മാത്യു കുഴൽനാടൻ എംഎൽഎയാണ് കെഎസ്യുവിനായി കോടതിയിൽ ഹാജരായത്. നിയമപരമായ വിജയം ഉറപ്പുവരുത്താനായി മാത്യു കുഴൽനാടനെ നിർബന്ധപൂർവ്വം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി ചുമതലപ്പെടുത്തുകയായിരുന്നു.

Advertisement
inner ad
Continue Reading

Ernakulam

നവകേരള സദസ്സിൽ മുഴുവൻ
വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുക്കണം; കുസാറ്റ്
വൈസ് ചാൻസലറുടെ സർക്കുലർ

Published

on

കൊച്ചി: സർക്കാരിൻ്റെ നവകേരള സദസ്സിൽ
പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കുസാറ്റ്
വൈസ് ചാൻസലറുടെ സർക്കുലർ.
യൂണിവേഴ്സിറ്റിയിലെ മുഴുവൻ
വിദ്യാർത്ഥികളും അധ്യാപകരും നവകേരള
സദസ്സിൽ പങ്കെടുക്കണമെന്ന് സർക്കുലറിൽ
വൈസ് ചാൻസിലർ ആവശ്യപ്പെട്ടു. വി.സിയുടെ നിർദേശപ്രകാരമാണ് റജിസ്ട്രാർ സർക്കുലർ ഇറക്കിയത്. അധ്യാപകരും
ജീവനക്കാരും വിദ്യാർത്ഥികളും
നിർബന്ധമായും പങ്കെടുക്കണമെന്നും
സർക്കുലറിൽ പറയുന്നു. നവകേരള സദസ്സിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച സംഭവത്തിൽ നേരത്തേ ഹൈക്കോടതി സർക്കാരിനു മുന്നറിയിപ്പ് നൽകിയിരുന്നു.കോടതി ഉത്തരവുണ്ടായിട്ടും വിദ്യാർഥികളെ പങ്കെടുപ്പിച്ചത് ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു. ആവർത്തിച്ചാൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹരജി പരിഗണിച്ചത്. കുഞ്ഞുമനസുകളിൽ രാഷ്ട്രീയം കുത്തിവെക്കേണ്ടെന്നും കോടതി പറഞ്ഞു.

Continue Reading

Ernakulam

കുസാറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾ ധനസഹായം നൽകണം; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തുനൽകി

Published

on

തിരുവനന്തപുരം: കൊച്ചി സര്‍വകലാശാല ദുരന്തത്തില്‍ മരിച്ച നാല് കുട്ടികളുടേയും പരിക്കേറ്റവരുടേയും കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ അടിയന്തിര തീരുമാനം എടുക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.
കത്ത് പൂര്‍ണരൂപത്തില്‍: കൊച്ചി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ‘ധിഷ്ണ’- ടെക്‌നിക്കല്‍ ഫെസ്റ്റിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ മരിക്കുകയും 64 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത ദാരുണമായ സംഭവം ഏറെ ദുഃഖകരമാണ്.
കൂത്താട്ടുകുളം സ്വദേശിയും സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അതുല്‍ തമ്പി, ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശേരി സ്വദേശി സാറാ തോമസ്, കുസാറ്റിന് പുറത്ത് നിന്നുള്ള പാലക്കാട് മുണ്ടൂര്‍ തൈകാട്ടുശ്ശേരി സ്വദേശി ആല്‍ബിന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ വിവിധ ആശുപത്രികളില്‍ ഇപ്പോഴും ചികിത്സയിലാണ്.
മരിച്ച നാലു പേരും കാര്യമായ സാമ്പത്തിക പശ്ചാത്തലമുള്ള കുടുംബങ്ങളിലെ അംഗങ്ങളല്ലെന്നത് അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്നു. കുസാറ്റ് ദുരന്തത്തിലൂടെ നാല് കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ഇല്ലാതായത്. അതുകൊണ്ടു തന്നെ ഈ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കേണ്ടതുണ്ട്.
ദുരന്തത്തില്‍ മരിച്ച നാല് കുട്ടികളുടേയും പരിക്കേറ്റവരുടേയും കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നത് സംബന്ധിച്ച് അടിയന്തിര തീരുമാനം സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ആശുപത്രിയില്‍ കഴിയുന്ന കുട്ടികള്‍ക്ക് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട്.

Continue Reading

Featured