Connect with us
,KIJU

Ernakulam

മാസപ്പടി വിവാദം: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ ഹർജി

Avatar

Published

on

കൊച്ചി: വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ ഹർജി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതേ ആവശ്യം നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതി തളളിയിരുന്നു.

ഈ ഉത്തരവ് ചോദ്യം ചെയ്‌താണ് റിവിഷൻ ഹർജി. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും അവരുടെ സ്ഥാപനത്തിനും കൊച്ചിയിലെ കരിമണൽ കമ്പനിയിൽ നിന്ന് മാസപ്പടി നൽകിയെന്ന ഇൻകം ടാക്‌സ് കണ്ടെത്തൽ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് ഹർജിയിലെ പ്രധാന വാദം.

Advertisement
inner ad

കരിമണൽ കമ്പനിയായ സിഎംആർഎലിൽ നിന്ന് വീണ 1.72 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു നേരത്തെ ഉയർന്ന ആരോപണം. കൂടാതെ മുൻ വർഷങ്ങളിൽ 81.48 ലക്ഷം രൂപ വേറെയും വാങ്ങിയതായി രേഖകളുണ്ടെന്ന് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു. അതേസമയം വിഷയത്തിൽ മുഖ്യമന്ത്രിയും മകൾ വീണയും ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.

Advertisement
inner ad

Ernakulam

കൊച്ചിയിലെ ലോഡ്ജില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും സുഹൃത്തും കസ്റ്റഡിയിൽ

Published

on

കൊച്ചിയിലെ ലോഡ്ജില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും സുഹൃത്തും കസ്റ്റഡിയിൽ

കൊച്ചി:എളമക്കര പൊലീസാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെയാണ് കുഞ്ഞു മരിച്ചത്.കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

Advertisement
inner ad

കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ന്നായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്. ഈ മാസം ഒന്നാം തീയതിയാണ് ഇവര്‍ കുഞ്ഞുമായി എത്തി ലോഡ്ജില്‍ മുറിയെടുത്തത്. എരമല്ലൂര്‍, കണ്ണൂര്‍ സ്വദേശികളാണ് കസ്റ്റഡിയിലുള്ളവര്‍.

Advertisement
inner ad
Continue Reading

Ernakulam

കുസാറ്റ് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു ഹൈക്കോടതിയില്‍

Published

on

കളമശ്ശേരി: കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു ഹൈക്കോടതിയെ സമീപിച്ചു.സ്‌കൂള്‍ ഓഫ് എഞ്ചിനിയറിങ് പ്രിന്‍സിപ്പാളിന്റെ സുരക്ഷ ആവശ്യപ്പെട്ടുള്ള കത്ത് രജിസ്ട്രാര്‍ അവഗണിച്ചെന്നും ഇതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കേരളത്തിലെ സര്‍വകലാശാലയില്‍ തിക്കിലും തിരക്കിലുംപെട്ട് ഉണ്ടാകുന്ന ആദ്യ ദുരന്തം എന്ന നിലയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യം.കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍വകലാശാലകളിലെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ചെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.

Advertisement
inner ad
Continue Reading

Ernakulam

ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു

Published

on

കൊച്ചി : അന്താരാഷട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാർക്കും അവരെ പരിചരിക്കുന്നവർക്കുമായി വ്യത്യസ്ത ആഘോഷങ്ങളുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി. ആസ്റ്റർ മെഡ്സിറ്റിയിലെ ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ വകുപ്പിലെ രോഗികൾക്ക് വേണ്ടി ഹൗസ് ബോട്ടിൽ വിനോദ യാത്രയായിരുന്നു ഒരുക്കിയിരുന്നത്. പരിപാടിയുടെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു.

Advertisement
inner ad

ഭിന്നശേഷിക്കാരായ രോഗികൾക്ക് വേണ്ടി ആസ്റ്റർ മെഡ്സിറ്റി നടത്തുന്നത് ഏറ്റവും മാതൃകാപരമായ സേവനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. അവർക്ക് വേണ്ടി പൂർണ അർപ്പണബോധത്തോടെ ഏറ്റവും കൃത്യമായ ചികിത്സരീതികളാണ് ആവിഷ്കരിക്കുന്നതെന്ന് നേരിട്ട് കണ്ട് മനസിലാക്കിയ കാര്യമാണ്. ഇത് ഏറെ പ്രശംസനീയമാണെന്നും ഹൈബി ഈഡൻ എം.പി കൂട്ടിച്ചേർത്തു.

ആസ്റ്റർ മെഡ്സിറ്റിയിൽ നടന്ന ചടങ്ങിൽ ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ, ആസ്റ്റർ മെഡ്‌സിറ്റി ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. കെ.എം മാത്യു, അസിസ്റ്റന്റ് ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ജവാദ് അഹമ്മദ്, ഓപ്പറേഷൻസ് മേധാവി ധന്യ ശ്യാമളൻ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ദിനാചരണത്തോടനുബന്ധിച്ച് ആശുപത്രി ജീവനക്കാരുടെയും രോഗികളുടെയും വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

Advertisement
inner ad
Continue Reading

Featured