Kerala
കാലവർഷം ശക്തി പ്രാപിക്കുന്നു; വ്യാഴാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 12 ജില്ലകളിൽ ഇന്ന്(ജൂലൈ 3) മഴ കനക്കും. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, വയനാട് ഒഴിക്കെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. നാളെ 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതെസമയം, കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തീരദേസവാസികളും മുൻകരുതലുകലുകൾ എടുക്കണം. മലയോര മേഖലകളിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എറണാകുളം ജില്ലയിൽ കനത്ത മഴ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി. മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലങ്ങളിൽ ജാഗ്രത വേണമെന്നും മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ എൻഎസ്എകെ ഉമേഷ് അറിയിച്ചു.
കേരള തീരത്ത്, ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മാറി താമസിക്കണമെന്നും നിർദേശം നൽകുന്നു. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു
Featured
ജോനാഥനാണു ഹീറോ: എഡിജിപി അജിത് കുമാർ

കൊല്ലം; ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ നാടകത്തിലെ റിയൽ ഹീറോ കുട്ടിയുടെ മൂത്ത സഹോദരൻ ജോനാഥനാണെന്നു എഡിജിപി എം.ആർ. അജിത് കുമാർ. തട്ടിക്കൊണ്ടു പോകലിനെതിരേ ജോനാഥൻ നടത്തിയ ചെറുത്തു നിൽപും അതിനിടയിൽ പ്രതികളെ കുറിച്ചു മനസിലാക്കിയ കാര്യങ്ങൾ ഓർമിച്ചു പറയാൻ കഴിഞ്ഞതും പ്രതികളെ കണ്ടെത്താൻ നിർണായകമായി. കഷ്ടിച്ച് 30-40 സെക്കൻഡുകൾ മാത്രമാണ് ജോനാഥൻ പ്രതികളെ കണ്ടത്. അതിനുള്ളിൽ സഹോദരിയെ രക്ഷിക്കുന്നതിനാണ് കൂടുതൽ ശ്രമിച്ചത്. എന്നിട്ടും കാറിനെ കുറിച്ചും അതിനുള്ളിലുണ്ടായിരുന്നവരെ കുറിച്ചും വളരെ വ്യക്തമായ വിവരങ്ങളാണു നൽകിയത്. കാറിൽ നാലുപേരുണ്ടായിരുന്നു എന്നത് അവന്റെ തോന്നൽ മാത്രമാണ്. യഥാർഥത്തിൽ മൂന്നു പേർ മാത്രമേ ഉണ്ടായിരുന്നുള്ളു. പെൺകുട്ടിയും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. മൂന്നു പേരെയും കുട്ടി തിരിച്ചറിയുകയും ചെയ്തു.
രണ്ടാമത്തെ ഹീറോ തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടി തന്നെയാണ്. പ്രതികൾക്കൊപ്പം ഒരു ദിവസം മുഴുവൻ താമസിച്ച കുട്ടി അവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളാണ് പൊലീസിനു നൽകിയത്. അതു വച്ചാണ് പ്രതികളുടെ യഥാർഥ ചിത്രത്തിനു വളരെ അടുത്തു നിൽക്കുന്ന പോർട്രെയ്റ്റുകൾ വരയ്ക്കാൻ സാധിച്ചത്. ഇതു പ്രസിദ്ധപ്പെടുത്തിയപ്പോൾ പൊതുജനങ്ങളിൽ നിന്നും വലിയ പ്രോത്സാഹനം കിട്ടി. അവരിൽ ഒരാൾ നൽകിയ വിവരങ്ങളാണ് പ്രതികളിലേക്കുള്ള വഴി തുറന്നത്. കുട്ടി പറഞ്ഞതനുസരിച്ച് കൃത്യമായ രേഖാ ചിത്രം വരച്ച ആളും മറ്റൊരു ഹീറോ തന്നെയെന്ന് എഡിജിപി പറഞ്ഞു.
Featured
തട്ടിക്കൊണ്ടു പോകൽ പ്രതികൾ മൂന്നു പേർ മാത്രം,
ഇന്നു കോടതിയിൽ ഹാജരാക്കും

കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ ആകെ മൂന്നു പ്രതികൾ മാത്രമാണുള്ളതെന്നാണു പ്രാഥമിക നിഗമനമെന്ന് എഡിജിപി എം.ആർ. അജിത് കുമാർ. ഇതുവരെ ലഭിച്ച സൂചനകൾ പ്രകാരം കൂടുതൽ പ്രതികളുള്ളതായി വിവരമില്ല. പത്മകുമാർ, ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. പ്രതികളെ പിന്നീട് കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് അജിത് കുമാർ മാധ്യമങ്ങളോടു പറഞ്ഞു.
വലിയ കടബാധ്യതയാണ് തന്നെക്കൊണ്ട് ഈ കടും കൈ ചെയ്യിക്കാൻ പ്രേരിപ്പിച്ചതെന്ന് പദ്മകുമാർ പറഞ്ഞു. ആഞ്ചു കോടിയിലധികം രൂപയുടെ ബാധ്യതയുണ്ട്. ഇതു കൊടുത്തു തീർക്കാൻ ആറു കോടിയിലധികം രൂപയുടെ ആസ്തിയുമുണ്ട്. എന്നാൽ പെട്ടെന്നു തിരികെ കൊടുക്കേണ്ടിയിരുന്ന പത്ത് ലക്ഷം രൂപ കണ്ടെത്താനായിരുന്നു തട്ടിപ്പോകൽ. ഇതിനായി കഴിഞ്ഞ ഒന്നര മാസമായി പ്രതികൾ പലേടത്തും പദ്ധതിയിട്ടു. ഒടുവിലാണ് ഓയൂരിലെത്തിയത്.
തന്റെ മാത്രം ആശയമായിരുന്നു തട്ടിക്കൊണ്ടു പോകലെന്നു പദ്മകുമാർ പറഞ്ഞെങ്കിലും ഭാര്യ അനിത കുമാരിയാണ് ഇതിന്റെ ബുദ്ധി കേന്ദ്രമെന്നും അജിത് കുമാർ ചൂണ്ടിക്കാട്ടി. ഒരു വർഷം മുൻപ് തുടങ്ങിയ ആശയമാണ്. ഒന്നര മാസം മുൻപാണ് നടപ്പാക്കിയത്. വരുമാനത്തിലുണ്ടായ ഇടിവും ഇടപാടുകാരുടെ സമ്മർദവുമാണ് ഇതിനു കാരണം. എന്നാൽ തുടക്കത്തിൽ മകൾ അനുപം ഇതിനെ ശക്തമായി എതിർത്തിരുന്നു. ഒന്നര മാസം മുൻപ് മകളും മാതാപിതാക്കളുടെ ഒപ്പം കൂടി. മൂന്നു പേരും കേസിൽ പ്രതികളാണെന്നും എം.ആർ. അജിത് കുമാർ വ്യക്തമാക്കി.
Featured
കോടതി കുറ്റക്കാരനായി വിധിച്ചിട്ടും പി.വി അൻവർ പിണറായിക്കു വിശുദ്ധൻ, പഴി മാധ്യമങ്ങൾക്ക്

തിരുവനന്തപുരം: പി വി അൻവറിന്റെ അനധികൃത ഭൂമി വിഷയത്തിൽ താൻ പ്രതികരിക്കുമെന്ന് മാധ്യമങ്ങൾ കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവറിനോട് ചില മാധ്യമപ്രവർത്തകർക്ക് വിരോധമുണ്ട്. നിങ്ങൾ അതുംകൊണ്ട് നടന്നോ ഞാൻ മറുപടി പറയുമെന്ന് കരുതേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേ സമയം, പി.വി.അൻവറിനെതിരായ മിച്ചഭൂമി കേസിൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാരുങ്ങി വിവരാവകാശ പ്രവർത്തകൻ കെവി ഷാജി. നിയമവിരുദ്ധമായ ഇളവുകൾ നൽകി ലാൻഡ് ബോർഡ് അൻവറിനെ സഹായിച്ചെന്നാണ് ഷാജിയുടെ ആരോപണം. കണ്ടെത്തിയ മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകണമെന്നാവശ്യപ്പെട്ട് ഷാജി നവകേരള സദസിലും പരാതി നൽകിയിരുന്നു.
പി.വി അൻവറും കുടുംബവും കൈവശം വെക്കുന്ന 6.24 ഏക്കർ മിച്ച ഭൂമി സർക്കാരിലേക്ക് കണ്ടുകെട്ടാൻ താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടിട്ട് രണ്ട് മാസം കഴിഞ്ഞു. അൻവർ മിച്ച ഭൂമി സ്വമേധയാ സർക്കാരിലേക്ക് നൽകണമെന്നും അല്ലാത്തപക്ഷം ഒരാഴ്ചക്കകം തഹസിൽദാർമാർ ഭൂമി കണ്ടുകെട്ടണമെന്നുമായിരുന്നു ഉത്തരവ്. എന്നാൽ ലാൻഡ് ബോർഡും റവന്യൂ വകുപ്പും അൻവറിന് വേണ്ടി ഒത്തുകളിക്കുന്നുവെന്നാണ് പരാതിക്കാരനായ കെവി ഷാജിയുടെ ആരോപണം. ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിച്ചാണ് ലാൻഡ് ബോർഡ് ഇളവുകൾ നൽകിയത്. പെരകമണ്ണ വില്ലേജിൽ അൻവറിൻറെ ആദ്യഭാര്യ ഷീജയുടെ ഉടമസ്ഥതയിലുള്ള 18.78സെന്റ് സ്ഥലത്ത് മുസ്ലീം പള്ളിയും പീടിക മുറിയുമുണ്ടെന്ന് പറഞ്ഞാണ് ഈ ഭൂമിക്ക് ഭൂപരിഷ്‌ക്കരണ നിയമത്തിൽ ഇളവ് അനുവദിച്ചത്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login