മോൺസന്റെ ശബരിമല രേഖയും വ്യാജം ; പൊളിഞ്ഞത് ഇതേറ്റേടുത്ത് സിപിഎം സൈബർ സഖാക്കൾ നടത്തിയ രാഷ്ട്രീയ പ്രചരണവും

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ മോൺസന്‍ മാവുങ്കലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. മോൺസന്‍ നേരത്തെ ശബരിമല ആചാരവുമായ ബന്ധപ്പെട്ട പന്തളം കൊട്ടാരത്തിന്റെ രേഖയെന്ന് പ്രചരിപ്പിച്ച ചെമ്പോല ആണ് വ്യാജമാണെന്ന് പറയുന്നത്.

തൃശൂര്‍ ടൗണിന് അടുത്തായുള്ള വീട്ടില്‍ നിന്ന് സിനിമയിലെ ആവശ്യത്തിനായിട്ടാണ് ഈ ചെമ്പോല വാങ്ങിയതെന്നും മോൺസന്റെ സുഹൃത്ത് സന്തോഷ് വെളിപ്പെടുത്തി. ഇതില്‍ സംസ്‌കൃതത്തിലോ പഴയ മലയാളം ലിപിയിലോ ഉള്ള എഴുത്തായിരുന്നു. വായിക്കാന്‍ അറിയാത്തത് കൊണ്ട് ഇതില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് മനസ്സിലായില്ല. മോന്‍സന്‍ പക്ഷേ ഇത് കണ്ട് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അങ്ങനെയാണ് ഞാന്‍ കൊടുത്തത്. ചെമ്പോല പിന്നീട് പുരാവസ്തു വിദഗ്ധരെ വരെ കാണിച്ചിരുന്നുവെന്നും മോന്‍സന്‍ തന്നോട് പറഞ്ഞിരുന്നു. ഇതൊന്നും സത്യമാണോ എന്നൊന്നും അറിയില്ല. പിന്നീടാണ് ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോലയാണെന്ന് മോന്‍സന്‍ അവകാശവാദം നടത്തിയത്. ഇക്കാര്യം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്നും സന്തോഷ് പറഞ്ഞു.

അതേസമയം നേരത്തെ തന്നെ പന്തളം കൊട്ടാരം ഇക്കാര്യത്തില്‍ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശബരിമല വിഷയത്തിലേക്ക് ഇതിനെ കൊണ്ടുവന്നത് പ്രചാരണത്തിന് വേണ്ടി മാത്രമാകാനാണ് സാധ്യത. പല മാധ്യമങ്ങളും ഇത് രേഖയാണെന്ന് കാണിച്ച്‌ വാര്‍ത്ത നല്‍കിയിരുന്നു. പക്ഷേ ഇത് വലിയ ചര്‍ച്ചയായതിനാല്‍ മോന്‍സനെതിരെ വേറെയും കേസുകള്‍ വരാനാണ് സാധ്യത. ജാതീയ സ്പര്‍ധ ഹിന്ദുക്കള്‍ക്കിടയില്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് കാണിച്ച്‌ പരാതി സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ചിട്ടുണ്ട്.ഇത് ഏറ്റവുമധികം പ്രചരിപ്പിച്ചത് സിപിഎം പ്രവർത്തകർ ആയിരുന്നു. ശബരിമല വിഷയം കത്തിനിൽക്കുന്ന സമയത്ത് രാഷ്ട്രീയ ആയുധമായി ഈ രേഖയെ ഉപയോഗിച്ചു.

Related posts

Leave a Comment