മോൻസൻ മാവുങ്കലിൻറെ മേക്കപ്പ് മാൻ ജോഷി പോക്സോ കേസിൽ അറസ്റ്റിൽ

കൊച്ചി: പുരാവസ്തു- സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിൻറെ മേക്കപ്പ് മാൻ ജോഷി അറസ്റ്റിലായി. പോക്സോ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളത്. എറണാകുളം നോർത്ത് പോലീസാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

നേരത്തേ മോൻസൺ മാവുങ്കലിലനെതിരെയും പൊലീസ് പോക്സോ കേസ് എടുത്തിരുന്നു. തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ കലൂരിലെ വീട്ടിൽ വെച്ച്‌ ബാലാത്സംഗം ചെയ്തെന്ന പെൺകുട്ടിയുടെ പരാതിയിലാണ് മോൻസണിനെതിരെ കേസെടുത്തിരിക്കുന്നത്. ജോഷിക്കെതിരെയും പെൺകുട്ടി മൊഴി നൽകിയിരുന്നു.

കലൂരിലെ വീട്ടിന് പുറമെ കൊച്ചിയിലെ മറ്റൊരു വീട്ടിൽ വെച്ചും പീഡനം നടന്നു. പെൺകുട്ടിക്ക് 17 വയസുള്ളപ്പോഴാണ് പീഡനം നടന്നത്. 2013ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 17 വയസ്സുള്ളപ്പോഴാണ് പീഡനം നടന്നതെന്ന് പെൺകുട്ടിയും അമ്മയും ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് മോൻസനെതിരെ പോക്‌സോ കേസ് ചുമത്തിയത്.

Related posts

Leave a Comment