മോൻസൻ മാവുങ്കലിന്റെ ഇടനിലക്കാരിൽ 24 ന്യൂസ്‌ റിപ്പോർട്ടറുമെന്ന് സൂചന ; പരാതി പുറത്ത്

പുരാവസ്തുക്കളുടെ പേര് പറഞ്ഞ് കോടികള്‍ തട്ടിയ വിവാദ വ്യവസായി മോന്‍സന്‍ മാവുങ്കലിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചവരില്‍ 24 ന്യൂസ് കൊച്ചി റിപ്പോര്‍ട്ടറും. 24 ന്യൂസ് ചാനല്‍ കോഴിക്കോട് റീജനല്‍ മേധാവി ദീപക് ധര്‍മ്മടം മുട്ടില്‍ മരംമുറി വിവാദത്തില്‍ പെട്ടതോടെ ചാനലിന് നാണക്കേടായിരുന്നു. അതിന് പിന്നാലെയാണ് പുരാവസ്തു തട്ടിപ്പില്‍ കൊച്ചി ബ്യൂറോ ചീഫ് സഹിന്‍ ആന്റണി ഇടനിലക്കാരനെന്ന വിവരം പുറത്തുവരുന്നത്. പ്രതിക്ക് പല വിഐപികളുമായി ബന്ധം സ്ഥാപിക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ഈ റിപ്പോര്‍ട്ടറും ആലുവ സ്വദേശിയായ ബാബു എന്നയാളുമാണെന്നാണ് വിവരം.

നേരത്തെ മോന്‍സണ്‍ മാവുങ്കലിനെതിരെ പരാതി വന്നപ്പോള്‍ ഒതുക്കി തീര്‍ത്ത കൊച്ചി എസിപി ലാല്‍ജിയുമായും, ഡിഐജി സുരേന്ദ്രന്‍, ഐജി ലക്ഷ്മണ്‍ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ ഇടപെടുത്തിയത് ഈ റിപ്പോര്‍ട്ടറാണെന്ന് പരാതിയില്‍ പറയുന്നു. പ്രതിയുടെ അറസ്റ്റിലേക്കെത്തിച്ച യൂാക്കൂബ്, അനൂപ്, സലീം, ഷമീര്‍, സിദ്ദിഖ്, ഷാനിമോന്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് 24 റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിക്കെതിരെ പരാമര്‍ശമുള്ളത്.

റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നു 24 ന്യൂസിലെത്തിയ ഷഹിന്‍ ആന്റണിക്കെതിരെ നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ബിനീഷ് കോടിയേരിയുമായി ഉറ്റബന്ധമുണ്ടായിരുന്നു. സ്വര്‍ണ കള്ളക്കടത്തു കേസില്‍ ഒളിവില്‍ പോയ സ്വപ്ന സുരേഷ് ആത്മഹത്യ ഭീഷണിയുള്ള ഓഡിയോ സന്ദേശം പുറത്തു വിടാന്‍ ആശ്രയിച്ചത് സഹിന്‍ ആന്റണിയെയാണ്. 24 ന്യൂസ് എക്‌സ്‌ക്ലൂസീവായാണു സ്വപ്ന സുരേഷിന്റെ ഓഡിയോ പുറത്തു വിട്ടത്.

Related posts

Leave a Comment