തിരുവനന്തപുരത്തും പുരാവസ്തു മ്യൂസിയം തുടങ്ങാൻ ആലോചിച്ചിരുന്നു; വെളിപ്പെടുത്തലുമായി മോന്‍സന്‍ മാവുങ്കൽ

തലസ്ഥാനത്തും പുരാവസ്തു മ്യൂസിയം തുടങ്ങാൻ ആലോചിച്ചിരുന്നതായി മോന്‍സന്‍ മാവുങ്കൽ. ടിവി സംസ്‌കാര ചാനൽ വാങ്ങാൻ ശ്രമിച്ചത് അതിന്റെ ഭാഗമായിട്ടാണെന്നും, ചാനലിന് 10 ലക്ഷം രൂപ കൈമാറിയെന്നും മൊൻസൻ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

കൊച്ചിയിലുള്ള വ്യാജ പുരാവസ്തുക്കളുടെ മ്യൂസിയം കാണിച്ചായിരുന്നു മോന്‍സന്‍ തട്ടിപ്പ് നടത്തിയത്. സാമനമാതൃക തിരുവനന്തപുരത്തും തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നെന്നും അതിനാലാണ് ടി.വി സംസ്കാര എന്ന ചാനല്‍ സ്വന്തമാക്കാന്‍ ശ്രമിച്ചത്. സംസ്കാരയുടെ സ്ഥാപക മാനേജിങ് ഡയറക്ടര്‍ ഹരിപ്രസാദുമായി ഇതിനേക്കുറിച്ച് ചര്‍ച്ചയും നടത്തി. പക്ഷെ കോവിഡ് കാലമായതോടെ പദ്ധതി മുന്നോട്ട് പോയില്ലന്നും മോന്‍സന്‍ മൊഴി നല്‍കി.

Related posts

Leave a Comment