പൊലീസ് ഉദ്യോഗസ്ഥരോട് കയര്‍ത്ത് മോന്‍സന്‍ മാവുങ്കല്‍ ; ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: വിവരശേഖരണത്തിനായി വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് കയര്‍ത്ത് മോന്‍സന്‍ മാവുങ്കല്‍ . രണ്ടുമാസം മുമ്ബുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.മോന്‍സന്‍ മാവുങ്കലിന്‍റെ മ്യൂസിയത്തിലെ വിഷ്ണുവിന്‍റെ വിശ്വരൂപം ഉള്‍പ്പെടെ എട്ട് വിഗ്രഹങ്ങളും ശില്‍പ്പങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.ശില്‍പ്പി സുരേഷ് നിര്‍മിച്ച്‌ നല്‍കിയവയാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തത്.

ശ്രീവത്സം ഗ്രൂപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഡിവൈഎസ്പി അടങ്ങുന്ന ഉദ്യോഗസ്ഥര്‍ മോന്‍സനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ കൊച്ചിയിലെ വസതിയിലെത്തിയത്. വിവരങ്ങള്‍ കൈമാറാന്‍ തയ്യാറല്ല എന്നായിരുന്നു മോന്‍സന്‍റെ നിലപാട്. തനിക്ക് ഉന്നത ബന്ധങ്ങളുണ്ടെന്ന് മോന്‍സന്‍ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

Related posts

Leave a Comment