മോൺസന്റെ കയ്യിലുള്ള വസ്തുക്കൾ വ്യാജമെന്ന് തെളിഞ്ഞു ; പുരാവസ്തുവകുപ്പും ആർക്കിയോളജി ഡിപ്പാർട്മെന്റും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിയിച്ചത്

മോൺസന്റെ കയ്യിലുള്ള പുരാവസ്തുക്കൾ വ്യാജമെന്ന് സ്ഥിരീകരിച്ചു . പുരാവസ്തു വകുപ്പും ആർക്കിയോളജി ഡിപ്പാർട്മെന്റും ചേർന്ന് നടത്തിയ പരിശോധനയിൽ വസ്തുക്കൾ എല്ലാം വ്യാജമാണെന്ന് സ്ഥിരീകരിച് വിവരങ്ങൾ ക്രൈം ബ്രാഞ്ചിന് കൈമാറി .

മോൺസന്റെ കലൂരിലെ വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന പുരാവസ്തുക്കൾ എന്ന പേരിൽ പ്രദർശിപ്പിച്ചിരുന്ന വസ്തുക്കൾ ഇന്നലെയാണ് പരിശോധനക്ക് വിധേയമാക്കിയത് . പുരാവസ്തുവകുപ്പിലെയും ആർക്കിയോളജി ഡിപ്പാർട്മെന്റിലെയും ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ പരിശോധനയിൽ ഇവയ്ക്ക് പത്തുവർഷം പോലും പഴക്കമില്ലെന്ന് തെളിയുകയായിരുന്നു .

പുരാവസ്തുക്കളിൽ ചിലത് ഖത്തറിൽ വിൽപ്പന നടത്തിയെന്ന് മോൻസൺ ക്രൈംബ്രാഞ്ചിനു മൊഴി നൽകിയിട്ടുണ്ട്. കേരളത്തിലെ ചില ഇടനിലക്കാർ വഴിയാണ് വിൽപന നടത്തിയത് എന്നാണ് മൊഴി. ഇതിനെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തും.

വസ്തുക്കൾ വാങ്ങിയ ഇടനിലക്കാരെ വിളിച്ചുവരുത്തി മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള മോൻസനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പരാതിക്കാരായ അനൂപും ഷമീറും ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കൂടുതൽ തെളിവുകൾ കൈമാറി.

Related posts

Leave a Comment