Connect with us
48 birthday
top banner (1)

Kerala

റബ്ബർ കർഷക പ്രതിസന്ധി; നിയമസഭയിൽ പ്രതിപക്ഷ വാക്കൗട്ട്; റബ്ബർ ബോർഡ് നോക്കുകുത്തിയെന്ന് മോൻസ് ജോസഫ്

Avatar

Published

on

തിരുവനന്തപുരം: ഉത്പാദന ചെലവിന്റെ വർധനവും വില തകർച്ചയും കാരണം സംസ്ഥാനത്തെ 13 ലക്ഷത്തോളം റബ്ബർ കർഷകരും അനുബന്ധ തൊഴിലാളികളും അനുഭവിക്കുന്ന ദുരിതവും പ്രതിസന്ധിയും അക്കമിട്ടുനിരത്തി നിയമസഭയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. ശൂന്യവേളയിൽ, കേരളാ കോൺഗ്രസ് പ്രതിനിധി മോൻസ് ജോസഫാണ് ഈ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. എന്നാൽ, സ്പീക്കർ അടിയന്തര പ്രമേയം തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
റബ്ബറിന്റെ താങ്ങുവില 300 രൂപയായി ഉയർത്തണമെന്ന് അടിയന്തര പ്രമേയ നോട്ടീസിൽ  മോൻസ് ജോസഫ് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ നയങ്ങളാണ് റബ്ബർ മേഖലയെ തകർത്തതെന്നും റബ്ബർ ബോർഡ് നോക്കുകുത്തിയായെന്നും മോൻസ് കുറ്റപ്പെടുത്തി. കേരളത്തിൽ 1035 ഹെക്ടർ സ്ഥലത്തെ റബ്ബർ വെട്ടിമാറ്റിയെന്നാണ് സർക്കാർ കണക്ക്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ റബ്ബർ കൃഷി പ്രോത്സാഹിപ്പിക്കാനുള്ള നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. റബ്ബർ റീ പ്ലാന്റ് ചെയ്യുന്നതിന് സംസ്ഥാനത്തെ കർഷകർക്ക് നൽകുന്നത് 25,000 രൂപയാണ്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ റബ്ബർ റീ പ്ലാന്റ് ചെയ്യുന്നതിനുള്ള സബ്സിഡി ഒന്നര ലക്ഷം രൂപയാണ്. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിന്റെ ഇറക്കുമതി നയമാണ് റബ്ബർ മേഖലയെ തകർത്തത്. കേന്ദ്ര സർക്കാരിന്റേത് നിഷേധാത്മക നയമാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് എന്തു ചെയ്യാൻ കഴിയുമെന്ന് സർക്കാർ ചിന്തിക്കണം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് സമയോചിതമായ ഇടപെടൽ നടത്തി റബ്ബർ വില സ്ഥിരതാ ഫണ്ട് കൊണ്ടുവന്ന് കിലോയ്ക്ക് 150 രൂപ വില നൽകി. സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നിവേദനം നൽകുക മാത്രം ചെയ്യാതെ നടപടി സ്വീകരിക്കണമെന്നും മോൻസ് ജോസഫ് പറഞ്ഞു.
ഇതിന് മറുപടി നൽകിയ കൃഷിമന്ത്രി പി പ്രസാദ്, സർക്കാർ വീഴ്ച മറച്ചുവെച്ച് കേന്ദ്രത്തിന് മേൽ പഴിചാരാനായിരുന്നു ശ്രമിച്ചത്. റബ്ബർ വിലയിലുണ്ടായ കുറവ് കേന്ദ്രസർക്കാർ ഏർപ്പെട്ട രാജ്യാന്തര കരാറുകളുടെ ഭാഗമായി വന്നതാണെന്ന് മന്ത്രി പറഞ്ഞു.  യുഡിഎഫ് സർക്കാർ റബ്ബർ കർഷകർക്കായി നടപ്പിലാക്കിയ ഇൻസെന്റീവ് പദ്ധതി എൽഡിഎഫ് സർക്കാർ മുന്നോട്ടുകൊണ്ടുപോയി. 2021–22 സാമ്പത്തിക വർഷം റബ്ബറിന്റെ താങ്ങുവില കിലോയ്ക്ക് 170 രൂപയായി ഉയർത്തി. താങ്ങുവില 250 രൂപയായി ഉയർത്തുന്നതിന് കേന്ദ്രത്തോട് സഹായം അഭ്യർഥിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. തീരുവയില്ലാത്ത സ്വാഭാവിക റബ്ബർ ഇറക്കുമതി അവസാനിപ്പിക്കണമെന്ന് സംസ്ഥാനം നിരവധി തവണ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അനുകൂല നിലപാടല്ല കേന്ദ്രം സ്വീകരിച്ചത്. കേന്ദ്രസഹായം ലഭിച്ചാലേ കൂടുതല്‍ തുക നൽകാൻ കഴിയൂവെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ വാക്കൗട്ട്. ഗാട്ട് കരാറിലെ ആര്‍ട്ടിക്കിള്‍ 19.1 (എ) ഇറക്കുമതി കൊണ്ട് ഏതെങ്കിലും പ്രദേശത്തെ കൃഷി നഷ്ടത്തിലാകുകയോ വരുമാന നഷ്ടമുണ്ടാകുകയോ തൊഴില്‍ നഷ്ടമുണ്ടാകുകയോ ചെയ്താല്‍ ഇറക്കുമതി നിര്‍ത്തി വയ്ക്കാമെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സർക്കാരിനെ ഓർമിപ്പിച്ചു.  ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി ഇറക്കുമതി എട്ട് മുതല്‍ പത്ത് വര്‍ഷം വരെ നിര്‍ത്തിവയ്ക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയും അദ്ദേഹം സഭയിൽ പ്രഖ്യാപിച്ചു.

Advertisement
inner ad

.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

പീച്ചി ഡാം റിസർവോയറിൽ വീണ പെൺകുട്ടികളിൽ ഒരാൾ മരിച്ചു

Published

on

.തൃശ്ശൂർ: പീച്ചി ഡാം റിസര്‍വോയറിന്റെ തെക്കേക്കുളം ഭാഗത്തു വീണ നാല് വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ മരിച്ചു.

പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജനാണ് (16) മരിച്ചത്. തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 12.30 ഓടെയായിരുന്നു അലീനയുടെ മരണം.

Advertisement
inner ad

അപകടത്തില്‍പ്പെട്ട മറ്റ് മൂന്നു പേര്‍ ആശുപത്രിയില്‍ തുടരുന്നു. രണ്ടുപേരുടെ നില ഗുരുതരമാണ്.തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അലീന.

വെള്ളത്തില്‍വീണ മറ്റു മൂന്നു പേരും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. പട്ടിക്കാട് പുളയിന്‍മാക്കല്‍ ജോണി – സാലി ദമ്പതികളുടെ മകള്‍ നിമ (12), പട്ടിക്കാട് പാറാശേരി സജി – സെറീന ദമ്പതികളുടെ മകള്‍ ആന്‍ ഗ്രേസ് (16), മുരിങ്ങത്തു പറമ്പില്‍ ബിനോ – ജൂലി ദമ്പതികളുടെ മകള്‍ എറിന്‍ (16) എന്നിവരാണ് അപകടത്തില്‍പെട്ട മറ്റു കുട്ടികള്‍.

Advertisement
inner ad

പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയില്‍ തെക്കേക്കുളം ഭാഗത്ത് ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം.

പീച്ചി ലൂര്‍ദ് മാതാ പള്ളിയിലെ തിരുനാള്‍ ആഘോഷത്തിനു ഹിമയുടെ വീട്ടിലെത്തിയതായിരുന്നു മൂവരും. നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് ഇവര്‍.ഡാമിലെ ജലസംഭരണി കാണാന്‍ 5 പേര്‍ ചേര്‍ന്നാണു പുറപ്പെട്ടത്. നാലുപേരും തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്.

Advertisement
inner ad
Continue Reading

Kerala

പത്തനംതിട്ട പീഡനക്കേസ് ; സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നത്, പഴുതടച്ചുള്ള അന്വേഷണം വേണമെന്ന്; പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം: പത്തനംതിട്ടയിലെ കായിക താരമായ ദലിത് പെണ്‍കുട്ടിയെ 62 പേർ അഞ്ചുവർഷത്തിനിടെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കേസില്‍ ഉള്‍പ്പെട്ട ഒരു കുറ്റവാളിയെയും രക്ഷപ്പെടാൻ അനുവദിക്കാത്ത തരത്തിലുള്ള അന്വേഷണവും പഴുതടച്ചുള്ള തെളിവ് ശേഖരണവുമാണ് വേണമെന്നും പ്രതിപക്ഷ നേതാവ് അവശ്യപ്പെട്ടു. ഇതിനായി വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ അടിയന്തിരമായി നിയമിക്കാൻ സർക്കാർ തയാറാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ ആവശ്യം.അഞ്ച് വർഷത്തോളം പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടും മാതാപിതാക്കളോ അധ്യാപകരോ സഹപാഠികളോ അറിഞ്ഞില്ലെന്നതും കേരള സമൂഹത്തെ ഭയപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തില്‍ ഇനിയും പുറത്തു വരാത്ത കുറ്റകൃത്യങ്ങള്‍ ഉണ്ടോയെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ സംവിധാനങ്ങള്‍ എത്രമാത്രം ദുർബമാണെന്നതിന്റെ തെളിവ് കൂടിയാണ് പത്തനംതിട്ടയില്‍ ദലിത് പെണ്‍കുട്ടി നേരിട്ട കൊടിയ പീഡനമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.

എല്ലാ സ്‌കൂളുകളിലും കൗണ്‍സിലിങ് സംവിധാനം കാര്യക്ഷമമാക്കണം. കുട്ടികളുടെ പ്രശ്‌നങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുന്ന രീതിയിലേക്ക് അധ്യാപനവും മാറണം. പിടിഎ യോഗങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പ് വരുത്തണം. സാധാരണക്കാരയ കുട്ടികളും പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളും കൂടുതലായുള്ള വിദ്യാലയങ്ങളില്‍ സർക്കാരിന്റെ പ്രത്യേക ശ്രദ്ധവേണം. കൗണ്‍സിലിങിനൊപ്പം മൂന്നു മാസത്തില്‍ ഒരിക്കലെങ്കിലും മെഡിക്കല്‍ ക്യാമ്ബുകളും ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് വാ‍ർത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.നമ്മുടെ കുഞ്ഞുമക്കള്‍ വീടുകളിലും വിദ്യാലയങ്ങളിലും സമൂഹത്തിലും സുരക്ഷിതരാണെന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തം നിയമ സംവിധാനങ്ങള്‍ക്കൊപ്പം ഓരോ പൗരനുമുണ്ട്. ഇതിനായി ബോധവത്ക്കരണവും നടത്തേണ്ടതുണ്ട്. പത്തനംതിട്ടയിലെ കുട്ടിക്ക് ഉണ്ടായ ദുരനുഭവം ഇനി നമ്മുടെ നാട്ടിലെ ഒരു കുട്ടിക്കും ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തുമ്ബോഴാണ് നമ്മുടെ സംവിധാനങ്ങള്‍ എല്ലാം ഫലപ്രദമാകുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.

Advertisement
inner ad
Continue Reading

Kerala

പീച്ചി ഡാമിന്റെ റിസർവോയറിൽ അപകടത്തിൽപ്പെട്ട, നാല് പെൺകുട്ടികളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

Published

on

തൃശൂർ : പീച്ചി ഡാം റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ നാലു പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെട്ടു. നാലുപേരെയും നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.മൂന്ന് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് വിവരം. തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അപകടത്തില്‍പ്പെട്ട കുട്ടികള്‍. 16-കാരികളായ നിമ, അലീന, ആന്‍ ഗ്രീസ്, എറിന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. സുഹൃത്തിന്റെ വീട്ടില്‍ പിറന്നാളാഘോഷത്തിന് എത്തിയതായിരുന്നു വിദ്യാർത്ഥികള്‍. ആഘോഷത്തിന് ശേഷം പീച്ചി ഡാം കാണാൻ പോയപ്പോഴാണ് അപകടം.

ബഹളംവെച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ രക്ഷയ്‌ക്കെത്തിയത്. ഇവര്‍ ഇറങ്ങിയ ഭാഗത്തുണ്ടായിരുന്ന കയത്തില്‍ അകപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കുട്ടികള്‍ റിസർവോയറിലേക്ക് വീണത് എങ്ങനെയാണെന്ന് വ്യക്തമല്ല.
ഗുരുതരാവസ്ഥയിലുള്ള മൂന്ന് പേരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും വിവരമുണ്ട്. അപകടത്തില്‍പ്പെട്ട നാല് പേരും തൃശൂർ സ്വദേശികളാണ്.

Advertisement
inner ad
Continue Reading

Featured