മങ്കിപോക്‌സിനെ മഹാമാരിയായി പ്രഖ്യാപിച്ചു

വാഷിങ്ടൺ: മങ്കിപോക്‌സിനെ മഹാമാരിയായി വേൾഡ് ഹെൽത്ത് നെറ്റ്‌വർക്ക് പ്രഖ്യാപിച്ചു. 42 രാജ്യങ്ങളിലായി 3,417 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. അതിവേഗത്തിൽ വിവിധ ഭൂഖണ്ഡങ്ങളിലായി പടരുന്ന മങ്കിപോക്‌സിനെ തടഞ്ഞുനിർത്താൻ സാധിക്കുന്നില്ലെന്നും വേൾഡ് ഹെൽത്ത് നെറ്റ്‌വർക്ക് പ്രസ്താവനയിൽ പറയുന്നു. മങ്കിപോക്‌സിൽ സ്‌മോൾപോക്‌സിനേക്കാളും മരണനിരക്ക് കുറവാണെങ്കിലും ഇതിന്റെ വ്യാപനം തടയാൻ ത്വരിത നടപടികൾ സ്വീകരിക്കണമെന്ന് ഏജൻസി നിർദേശിച്ചു.

Related posts

Leave a Comment