മങ്കിപോക്സ് പ്രതിരോധം : പുതുക്കിയ മാർഗ്ഗനിർദേശങ്ങൾ ഉടൻ, ആരോഗ്യമന്ത്രാലയം


ദില്ലി: രാജ്യത്ത് ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ, മങ്കിപോക്സ് പ്രതിരോധത്തിനുള്ള മാർഗ്ഗനിർദേശങ്ങൾ പുനഃപരിശോധിക്കാൻ വിദഗ്ധരുടെ യോഗം ചേർന്ന് കേന്ദ്രം. എമർജൻസി മെഡിക്കൽ റിലീഫ് ഡയറക്ടർ എൽ. സ്വാസ്തിചരണിന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നാഷണൽ എയിഡ് കൺട്രോൾ ഓർഗനൈസേഷനിലെയും, ലോകാരോഗ്യ സംഘടനയിലെയും ഉദ്യോഗസ്ഥർ പങ്കെടുത്തു. പുതുക്കിയ മാർഗ്ഗനിർദേശങ്ങൾ ആരോഗ്യമന്ത്രാലയം ഉടൻ പുറത്തിറക്കുമെന്നാണ് വിവരം. ദില്ലിയിൽ താമസിക്കുന്ന നൈജീരിയൻ സ്വദേശിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ ദില്ലിയിൽ നാലും കേരളത്തിൽ അഞ്ചും പേർക്ക് മങ്കിപോക്സ് കേസുകൾ സ്ഥിരീകരിച്ചു.

Related posts

Leave a Comment