കുരങ്ങാക്രമണം ; ബി.ജെ.പി നേതാവിന്റെ ഭാര്യക്ക് ദാരുണാന്ത്യം

ലഖ്‌നൗ: ആക്രമിക്കാനെത്തിയ കുരങ്ങുകളിൽനിന്ന് രക്ഷപെടാനായി ശ്രമിക്കവേ വീടിൻറെ ടെറസിൽനിന്ന് വീണ് ബിജെപി നേതാവിൻറെ ഭാര്യ മരിച്ചു. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ കൈരാന ടൗണിലെ സ്വന്തം വീട്ടിലായിരുന്നു സംഭവം. വീടി​ൻറെ ടെറസിലേക്ക് പോയ 50കാരിയായ സുഷമാ ദേവിയാണ് ദാരുണമായി മരിച്ചത്​. പ്രാദേശിക ബി.ജെ.പി നേതാവ് അനിൽ കുമാർ ചൗഹാ​ൻറെ ഭാര്യയാണ്​ ഇവർ​. വീഴ്ചയിൽ നിന്ന് ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.

കുരങ്ങുകളുടെ ആക്രമണം മാരകമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ച നിരവധി സംഭവങ്ങൾ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. തിങ്കളാഴ്ച, ഹിമാചൽ പ്രദേശിലെ മണ്ടി ജില്ലയിൽ, കുരങ്ങിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് 11 വയസ്സുള്ള കുട്ടി മരിച്ചു. ഷാംലിയിൽ നടന്നതിന് സമാനമായിരുന്നു ഈ സംഭവവും. ഇരയായ ദിവ്യാന്ശ് ശർമ്മ രാവിലെ 6:30 ഓടെ വീടിന്റെ രണ്ടാം നിലയിലായിരുന്നപ്പോൾ കുരങ്ങൻ ആക്രമിച്ചതായി പോലീസ് പറഞ്ഞു. കുരങ്ങിൽനിന്ന് രക്ഷപെടാൻ ഓടിയപ്പോൾ കുട്ടി കെട്ടിടത്തിന് താഴേക്കു വീഴുകയായിരുന്നു.

Related posts

Leave a Comment