മൂന്നിയൂര്‍ യൂത്ത് കോണ്‍ഗ്രസ്സ് നില്‍പ്പ് സമരം നടത്തി

മൂന്നിയൂര്‍ : വ്യാപാരികള്‍ക് എതിരെ ഉള്ള സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ചു കൊണ്ട് മൂന്നിയൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എ വി അക്ബര്‍ അലി മാസ്റ്ററുടെ നേതൃത്വത്തില്‍ നില്‍പ്പ് സമരം നടത്തി. നില്‍പ്പ്‌സമരത്തില്‍ ജില്ലാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് മണ്ഡലം പ്രസിഡന്റ് കെ മൊയ്തീന്‍ കുട്ടി, ബ്ലോക്ക് മണ്ഡലം നേതാക്കന്മാരായ സി കെ ഹരിദാസന്‍, സി മുഹമ്മദ്, മുഹമ്മദ് കുട്ടി ചേളാരി, പൂക്കാടന്‍ കുഞ്ഞിമുഹമ്മദ്, ശ്രീനിവാസന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജാസ്മിന്‍ മുനീര്‍, മെമ്പര്‍ റഫീഖ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സൈദ് ചേളാരി, സഫീല്‍ പടിക്കല്‍, വി ഷിംസാര്‍ പാറക്കാവ്, ജിതിന്‍ പപ്പാനൂര്‍, പ്രസാദ് കുറ്റിയില്‍, എം പി നൗഷാദ്, സിദ്ധീഖ് കളിയാട്ടമുക്ക്, മുസ്തഫ, സവീഷ്, ലത്തീഫ്, ഹാഷിര്‍,ബാബുരാജ, മിഥുന്‍, ചന്ദ്രന്‍, ദിനേശന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Comment