കുണ്ടറയിൽ പണക്കൊഴുപ്പും മേഴ്‌സികുട്ടിയമ്മയുടെ അമിത ആത്മവിശ്വാസവും തോൽവിക്ക് കാരണമായി ; സിപിഎം ഏരിയ സമ്മേളനത്തിൽ വിമർശനം

കൊല്ലം: കുണ്ടറയിൽ പണക്കൊഴുപ്പും മേഴ്‌സികുട്ടിയമ്മയുടെ അമിത ആത്മവിശ്വാസവും തോൽവിക്ക് കാരണമായതായി സിപിഎം കുണ്ടറ ഏരിയ സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം.മേഴ്‌സികുട്ടിയമ്മയ്ക്ക് എതിരെ മത്സ്യതൊഴിലാളി മേഖലയിൽ നിന്നും ഉയർന്ന ആരോപണങ്ങൾ ശരിയായ രീതിയിൽ പ്രതിരോധിക്കാൻ പാർട്ടിക്കും മന്ത്രിയെന്ന നിലയിൽ മേഴ്‌സികുട്ടിയമ്മയ്ക്കും കഴിഞ്ഞില്ല. ഇതു തോൽവിയുടെ പ്രധാനകാരണമായി. ഭൂരിപക്ഷം പ്രതിനിധികളും ഇതേ അഭിപ്രായം മുന്നോട്ടു വച്ചതോടെ സമ്മേളന ചർച്ച തന്നെ മേഴ്‌സികുട്ടിയമ്മയ്ക്ക് എതിരായി മാറി.പാർട്ടി നേതൃത്വത്തെ മുഖവിലയ്ക്ക് എടുക്കാതെ മന്ത്രിയുടെ ഭർത്താവ് പ്രചരണം നിയന്ത്രിച്ചു.

ഹൈ ടെക് പ്രചരണത്തിനായി പുറമെ നിന്ന് സഹായം തേടിയതിന് ലക്ഷങ്ങൾ ചെലവഴിച്ചു. പാർട്ടി നേതൃത്വത്തെയും പാർട്ടി അണികളെയും വിശ്വാസത്തിലെടുക്കാതെ ജാതിമത നേതൃത്വങ്ങളെ കണ്ടു. തെരഞ്ഞെടുപ്പ് തോൽവി അന്വേഷിച്ച സംസ്ഥാന കമ്മിറ്റിയുടെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമ്മേളനത്തിൽ ചർച്ച ചെയ്യണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. എന്നാൽ അതെല്ലാം അടഞ്ഞ അധ്യായമാണെന്ന് ഡയസിൽ നിന്നും കർശന നിർദേശം വനത്തോടെ ചർച്ച അവസാനിപ്പിക്കുകയായിരുന്നു.ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് വികാരഭരിതയയാണ് മേഴ്‌സിക്കുട്ടിയമ്മ മറുപടി പറഞ്ഞത്. മന്ത്രിയായിരുന്നപ്പോൾ എടുത്ത നിലപാടുകൾ ചൂണ്ടികാട്ടുകയും ചെയ്തതോടെ ചർച്ച അവസാനിപ്പിച്ചു.

Related posts

Leave a Comment