Sahithyaveekshanam
മൊണാലിസ; അനു ചന്ദ്രയുടെ കവിത
ഇരുണ്ട ഹൃദയാന്തരങ്ങളാരും
സന്ദർശിക്കാതിരിക്കുവാനാണ്
ഞാനൊരു മൊണാലിസയായി
രൂപാന്തരപ്പെട്ടത്.
വിരിഞ്ഞ ചുണ്ടിന്റെ നിഗൂഢത,
അത്യുദാത്ത രഹസ്യം,
നിഴൽ തന്ത്രങ്ങൾ,
അലങ്കരിക്കപ്പെടാത്ത വസ്ത്രങ്ങൾ,
നാട്യപരമായ നോട്ടം,
എന്റെ കഥയിൽ ജീവിതം
കൊണ്ട് ഞാനങ്ങനെയാണൊരു
മോണാലിസയായത്.
ക്ലേഷിപ്പിച്ച ഭൂതവും
ക്ലേശിക്കുന്ന വർത്തമാനവും.
ഹൃദ്യതയുടെ ചിരികലർപ്പ് കൊണ്ടാണാ
ക്ലേശങ്ങളെല്ലാം മറച്ച്
ഭാവിയെ വരവേറ്റത്.
ഒരാത്മീയ പ്രേമം പോലെ,
പുഞ്ചിരിക്കുമ്പോൾ
കണ്ണിലെ വിഷാദത്തെയും
മായുന്ന ചിരിയെയും
ഒഴിഞ്ഞ മാറിടത്തെയും
പുരികങ്ങളില്ലാത്ത നെറ്റിയെയുമെല്ലാം
ഉറ്റുനോക്കിയാളുകൾ
പതം പറയുമ്പോൾ
ഹൃദയത്തിന്റെ താളുകൾ മറച്ചു നോക്കാനവർ
-ക്കായേക്കരുത്.
ആത്മാവിന്റെ ഉള്ളിലെ നിഗൂഢതകളുടെ വിസ്മയം,
നേടിയെടുക്കാനവർക്കാവാതെ,
അഭിലാഷങ്ങളും,
നഷ്ടങ്ങളും,
നോവുകളും തിരിച്ചറിയാനാകാതെ,
ദുഃഖഭാരങ്ങളെ തൊട്ടു നോക്കാനാകാതെ
അവർ പരാജിതരാകണമെന്നേയൊള്ളൂ.
ഞാൻ ജീവിക്കുന്ന ലോകത്ത്
തന്നെയവരും ജീവിച്ച്
പരാജിതരാകുന്നതിലും വലിയ സന്തോഷം
വേറെന്താണുള്ളത്?
എന്തെന്നാൽ,
രൂപഘടനയിലും പിന്നെ
മുഖഭാവത്തിലും
നമ്മെ വായിച്ചറിയാത്ത മനുഷ്യരുള്ള
ലോകമാണ് സുന്ദരം.
അതുമാത്രമാണ് സുന്ദരം.
അതിനാൽ ആത്മാവിനെ ഹൃദയ
-ത്തിനുള്ളിൽ പാർപ്പിക്കുക.
പകരമൊരു മോണാലിസിയായി പുഞ്ചിരിക്കുക.
ഏതൊരുവന്റെ ചിരിയേക്കാളും
ഹൃദ്യമായി ചിരിച്ചേക്കുക.
എന്നെപോലെ.
ഇരുണ്ട ഹൃദയത്തെ ആരും ദർശിക്കാത്ത പോലെ.
മൊണാലിസയെ പോലെ.
ലിയനാർഡോയുടെ പുകവലി പോലെ!!!!!
Sahithyaveekshanam
ഓടക്കുഴൽ അവാർഡ് പി എൻ ഗോപീകൃഷ്ണന്
മാംസഭോജി എന്ന കവിതയാണ് ഗോപീകൃഷ്ണനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.30000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മഹാകവി ജിയുടെ ചരമ വാർഷിക ദിനമായ ഫെബ്രുവരി രണ്ടാം തീയ്യതി എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ജി ഓഡിറ്റോറിയത്തിൽ വൈകുന്നേരം ഗുരുവായൂരപ്പൻ ട്രസ്റ്റ് അദ്ധ്യക്ഷ ഡോ: എം ലീലാവതി പുരസ്‌കാരം സമ്മാനിക്കും.
Sahithyaveekshanam
കാപട്യ പ്രണയം; അശ്വതി അച്ചു എഴുതുന്നു
അവൻ സ്നേഹത്തിൻ പാലാഴി തീർത്ത്
അവളെ മാടി വിളിക്കും
അതിലേക്ക് അവൾ ആകാശ കോട്ടപോലെ
സ്വപ്നങ്ങൾ നെയ്തു ചാടി വീഴും
അവൻ തിരമാലകളിൽ കോരിയെടുത്ത്
അവളെ പാവ കൂത്ത് കളിപ്പിക്കും
അവസാനം
ഉപയോഗ ശ്യൂന്യ മായ
കളിപാവയെ പോലെ തീരത്തേക്ക്
വലിച്ചെറിയും
അപ്പോഴും അവൾക്ക് ജീവൻ
ഉണ്ടെങ്കിൽ
വെറുതെ വിടുക
Kerala
ടി. പത്മനാഭന്റേത് ശരിയുടെ പക്ഷം: അടൂർ ഗോപാലകൃഷ്ണൻ
ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സാഹിത്യ പുരസ്കാരം പുത്തൻ ചുവടുവെയ്പ്പ്
തിരുവനന്തപുരം : സർഗാത്മകതയിൽ ജനാധിപത്യത്തോടും മതേതരത്വത്തോടും പ്രതിബദ്ധത പുലർത്തുന്ന എഴുത്തുകാരെ ആദരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കോൺഗ്രസിന്റെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ പുരസ്കാരം പുത്തൻ ചുവടുവെയ്പ്പെന്ന് വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള പ്രിയദർശിനി പബ്ലിക്കേഷന്റെ പ്രഥമ പുരസ്കാരത്തിന് മലയാള സാഹിത്യത്തിലെ കുലപതി ടി. പത്മനാഭനെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ച ജൂറി ചെയർമാൻ കൂടിയായ അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ നിറഞ്ഞ മനസോടെയാണ് സാഹിത്യലോകം സ്വീകരിക്കുന്നത്. രാജ്യത്ത് എണ്ണമറ്റ വികസന പ്രവർത്തനങ്ങൾ കൊണ്ടുവരുകയും കലാ- സാഹിത്യ- സാംസ്കാരിക- പാരിസ്ഥിതിക വിഷയങ്ങളിൽ മൗലികമായ സംഭാവനകൾ നൽകുകയും ചെയ്ത മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരിലാണ് പുരസ്കാരം നൽകുന്നതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.മലയാള കഥാ സാഹിത്യത്തിന് ടി. പത്മനാഭൻ നൽകിയ എക്കാലത്തേയും മികച്ച സംഭാവനകളെ മുൻനിർത്തിയാണ് അവാർഡ് നൽകുന്നത്. ഭരണ തലത്തിലും സമൂഹത്തിലാകെയും നിലനിൽക്കുന്ന പ്രതിലോമ പ്രവർത്തനങ്ങൾക്കും വിവേചനങ്ങൾക്കുമെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന എഴുത്തുകാരെ ആദരിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.ടി. പത്മനാഭൻ എന്ന എഴുത്തുകാരൻ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പക്ഷത്താണ് നിലകൊള്ളുന്നത്. അപ്രിയങ്ങളായ സത്യങ്ങൾ സാമൂഹ്യ നന്മയെ മുൻ നിർത്തി സധൈര്യം വിളിച്ചു പറയുന്ന അപൂർവ്വം എഴുത്തുകാരിൽ ഒരാളാണ് ടി. പത്മനാഭൻ. തൊണ്ണൂറിലധികം വർഷങ്ങൾ പിന്നിടുന്ന പത്മനാഭൻ സാഹിത്യ രംഗത്ത് നടത്തിയ ശ്രദ്ധേയ ഇപെടലും സംഭാവനകളും കണക്കിലെടുത്താണ് പുരസ്കാരത്തിന് പരിഗണിച്ചതെന്നും ജൂറി ചെയർമാൻ പറഞ്ഞു.സാഹിത്യ മേഖലയിൽ പ്രത്യേകിച്ച് കഥാ സാഹിത്യ രംഗത്ത് ചെലുത്തിയ സ്വാധീനം,താൻ ജീവിക്കുന്ന കാലത്തോട് നീതി പുലർത്തി സ്വീകരിക്കുന്ന ജനപക്ഷ നിലപാടുകൾ,എഴുത്തുകാരന്റെ ധാർമികത ഉയർത്തിപ്പിടിച്ചു സമൂഹത്തിന് വേണ്ടി നടത്തുന്ന ശക്തമായ പ്രതികരണങ്ങൾ, പുതിയ ആഖ്യാന ശൈലി, തുടങ്ങിയവ പത്മനാഭന്റെ എടുത്തു പറയത്തക്ക സവിശേഷതകളാണ്. കഥാസാഹിത്യത്തിന്റെ അനന്തസാധ്യതകൾ മലയാള വായനക്കാരെ ബോധ്യപ്പെടുത്തിയ കഥാകൃത്താണ് പത്മനാഭൻ. കവിതയുടെ വരമ്പത്തുകൂടി സഞ്ചരിക്കുന്നവ എന്ന് ടി. പത്മനാഭന്റെ കഥകളെ വിശേഷിപ്പിക്കാറുണ്ട്. ആഖ്യാനത്തിലെ സങ്കീർണതകൾ ഒഴിവാക്കുന്ന കഥാകൃത്തെന്ന നിലയിൽ വ്യത്യസ്തമായ എഴുത്ത് ശൈലി അദ്ദേഹത്തിനുണ്ട്. ഉദാത്തമായ ലാളിത്യം പത്മനാഭൻ കഥകളെ ശ്രദ്ധേയമാക്കുന്നു. ലളിതകൽപ്പനകളിലൂടെയും അനവദ്യസുന്ദരമായ ചമൽക്കാരങ്ങളിലൂടെയും കഥയെഴുത്തിൽ തനതായ സരണിയും നവഭാവുകത്വവും അദ്ദേഹം സൃഷ്ടിച്ചു. സത്യം, സ്നേഹം, ദയ, സഹാനുഭൂതി, ത്യാഗം, സമത്വം മാനവികത തുടങ്ങിയ മൂല്യങ്ങൾ ഉണർത്തുന്നവയാണ് അദ്ദേഹത്തിന്റെ കഥകളെല്ലാം. റഷ്യൻ ഫ്രഞ്ച് ജർമൻ ഭാഷകളിലേക്കും ഇദ്ദേഹത്തിന്റെ കൃതികൾ തർജിമ ചെയ്യപ്പെട്ടിട്ടുണ്ട്. കഥകൾ മാത്രമേ എഴുതൂ എന്ന് ഉറപ്പിച്ച എഴുത്തുകാരനാണ് ടി പത്മനാഭൻ. അദ്ദേഹത്തിന്റെ ഓരോ കഥയും നല്കുന്ന ആശയം ഏറ്റവും മികച്ച ഒരു ലേഖനത്തിനുപോലും നൽകാനാവില്ല. ഒരു കവിതയുടെ എല്ലാ ശൈലിയും ഒത്തൊരുങ്ങിയ ഒരു കഥ എന്നുതന്നെ ഓരോ കഥയെയും വിശേഷിപ്പിക്കാം.കാരണം പ്രകാശം പരത്തുന്ന പെൺകുട്ടിയെ പോലെ,ഗൗരിയെ പോലെ, ശേഖൂട്ടിയെ പോലെ ,മഖൻസിങ്ങിനെ പോലെ ജീവിതത്തിന്റെ നാനാമുഖങ്ങൾ നമുക്കു മുന്നിൽ മറ്റൊരാളും വരച്ചുകാട്ടിയിട്ടില്ല.തന്റെ കഥയിലൂടെ വായനക്കാരനെകൊണ്ട് മനസ്സിൽ അതിന്റെ ബാക്കിഭാഗത്തെ കുറിച്ച് അഗാധമായി ആലോചിക്കുവാനുള്ള പ്രേരണയും നൽകുന്നു. ഒരെഴുത്തുകാരൻ ഒരു വായനക്കാരന് നൽകുന്ന ഏറ്റവും മികച്ച സമ്മാനങ്ങളിൽ ഒന്നാണത്. രാഷ്ട്രീയത്തിന് അപ്പുറമായി പാവങ്ങളോട് പക്ഷം ചേരുന്ന നിലപാടാണ് എന്നും അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ശരിയുടെ പക്ഷമാണ് പത്മനാഭൻ്റേതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. അടൂരിന് പുറമേ, യു.കെ കുമാരൻ, ഗ്രേസി, സുധാ മേനോൻ, പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ അഡ്വ. പഴകുളം മധു എന്നിവരായിരുന്നു പുരസ്കാര നിർണയ സമിതി.
-
Featured4 weeks ago
പാലിയേക്കര ടോള്: കരാര് കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News3 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business1 month ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
News4 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login